Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 5:33 AM IST Updated On
date_range 19 Dec 2021 5:33 AM ISTകാംസഫ് സംസ്ഥാന സമ്മേളനം
text_fieldsbookmark_border
തൊടുപുഴ: കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) സംസ്ഥാന സമ്മേളനം 20, 21, 22 തീയതികളിലായി തിരുവനന്തപുരം സ്റ്റാച്യുവിലെ കെ.എം. മദനമോഹനൻ സ്മാരക സുവർണ ജൂബിലി ഹാളിൽ നടക്കും. തിങ്കളാഴ്ച ജില്ല കേന്ദ്രങ്ങളിൽ പതാക ദിനം ആചരിക്കും. ജില്ലയിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലാണ് പതാക ദിനാചരണം. അന്നേ ദിവസം സംസ്ഥാനതലത്തിൽ സ്ത്രീ അഭിമാൻ വെബിനാറും സംഘടിപ്പിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിൽനിന്ന് 20 പ്രതിനിധികളെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു. ജില്ല പ്രസിഡൻറ് ജോമോൻ തോമസ്, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എ.കെ. സുഭാഷ്, സെക്രട്ടറി ബിനു വി.ജോസ്, പി.ജി. മനോജ്, സി.ജി. ആശ, കെ.ആർ. ലോമിമോൾ, മഹിത മോഹൻ, കെ.ആർ രാഹുൽ, സന്ദീപ് സദാശിവൻ, ഷാർലറ്റ് ജോൺസൺ, അലക്സ് ജോണി, സിന്ധു ജോയി എന്നിവർ സംസാരിച്ചു. പുനരധിവാസ പദ്ധതിയിൽ സഹകരിച്ചില്ല; വില്ലേജ് ഓഫിസർക്ക് സ്ഥലംമാറ്റം ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൻെറ പെരിയാർ വാലി പുനരധിവാസ പദ്ധതി നടത്തിപ്പിൽ വിയോജിപ്പ് പ്രകടിപ്പിച്ചതിന് വില്ലേജ് ഓഫിസറെ സ്ഥലംമാറ്റി. വാത്തിക്കുടി വില്ലേജ് ഓഫിസർ എം.ബി. ഗോപാലകൃഷ്ണനെയാണ് അച്ചടക്കനടപടിയുടെ ഭാഗമായി രാജാക്കാട് സർവേ സൂപ്രണ്ട് ഓഫിസിലേക്ക് ഹെഡ് ക്ലർക്കായി സ്ഥലംമാറ്റിയത്. 2018ലെ പ്രളയത്തിൽ ഉരുൾപൊട്ടലുണ്ടായ വാത്തിക്കുടി പഞ്ചായത്തിലെ ഒന്നാം വാർഡിലുൾപ്പെട്ട പെരിയാർ വാലിയിലെ 25 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, മുഴുവൻ കുടുംബങ്ങളെയും ഈ തുക ഉപയോഗിച്ച് പുനരധിവസിപ്പിക്കാൻ സാധിക്കാതെ വന്നതോടെ സുരക്ഷിതമായ പ്രദേശത്ത് മൂന്നുസൻെറ് സ്ഥലമെങ്കിലും വാങ്ങുന്നവർക്ക് 1,20,000 രൂപ വീതം നൽകാൻ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചു. ഇതിലേക്ക് പർച്ചേസ് കമ്മിറ്റിയിൽ പങ്കെടുക്കാൻ വില്ലേജ് ഓഫിസർ വിസമ്മതിച്ചു എന്നതാണ് സ്ഥലംമാറ്റാൻ കാരണം. എന്നാൽ, മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന അപകട മേഖലയായ ഒന്നാംവാർഡിൽ തന്നെ സ്വകാര്യ വ്യക്തിയുടെ സ്ഥലം ചില ഉദ്യോഗസ്ഥരുടെ താൽപര്യപ്രകാരം നേരത്തേ വാങ്ങിയിരുന്നതായി അറിഞ്ഞ വില്ലേജ് ഓഫിസർ പർച്ചേസ് കമ്മിറ്റിയിൽ പങ്കെടുത്തില്ല. പർച്ചേസ് കമ്മിറ്റിയിലേക്ക് കത്ത് മുഖേന ക്ഷണിക്കാത്തതും വില്ലേജ് ഓഫിസർ വിട്ടുനിൽക്കാൻ കാരണമായി. വിശദ വിവരങ്ങൾ ഉൾപ്പെടുത്തി കലക്ടർക്ക് റിപ്പോർട്ട് നൽകിയെങ്കിലും പൊതുജന താൽപര്യാർഥം ജനസമ്പർക്കമില്ലാത്ത തസ്തികയായ ഹെഡ് ക്ലർക്ക് പദവിയിൽ രാജാക്കാട് സർവേ സൂപ്രണ്ട് ഓഫിസിലേക്ക് സ്ഥലംമാറ്റി ഉത്തരവ് നൽകുകയായിരുന്നു. വാത്തിക്കുടി വില്ലേജിൽ ഗോപാലകൃഷ്ണന് പകരം രാജാക്കാട് സർവേ സൂപ്രണ്ട് ഓഫിസിൽ ഹെഡ് ക്ലർക്കായിരുന്ന പ്രമോദ് ജി.നായർ വില്ലേജ് ഓഫിസറായി ചുമതലയേൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story