Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 5:33 AM IST Updated On
date_range 19 Dec 2021 5:33 AM ISTജില്ലയിൽ കൃഷിവകുപ്പിെൻറ 'തക്കാളി വണ്ടി' ഓട്ടം തുടങ്ങി
text_fieldsbookmark_border
ജില്ലയിൽ കൃഷിവകുപ്പിൻെറ 'തക്കാളി വണ്ടി' ഓട്ടം തുടങ്ങി തൊടുപുഴ: ക്രിസ്മസ്, പുതുവത്സര സമയത്ത് പച്ചക്കറികള്‍ക്ക് ഉണ്ടായേക്കാവുന്ന വിലക്കയറ്റത്തിന് കടിഞ്ഞാണിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി സജ്ജമാക്കിയ തക്കാളി വണ്ടി ജില്ലയില്‍ പര്യടനം തുടങ്ങി. തക്കാളിക്കൊപ്പം മറ്റ് പച്ചക്കറികളും കുറഞ്ഞ വിലയില്‍ നല്‍കി വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാര്‍ഷിക വികസന -കര്‍ഷക ക്ഷേമ വകുപ്പും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്സ് പ്രമോഷന്‍ കൗണ്‍സില്‍ കേരളവും (വി.എഫ്.പി.സി.കെ) ചേര്‍ന്നാണ് തക്കാളി വണ്ടി എന്നപേരില്‍ സഞ്ചരിക്കുന്ന പച്ചക്കറി സ്റ്റാൾ രംഗത്തിറക്കിയത്. ഇതുവഴി 17 ഇനം പച്ചക്കറി ന്യായവിലയ്ക്ക് ലഭ്യമാക്കും. ഗ്രാമീണ കര്‍ഷകര്‍, ഇക്കോ ഷോപ്പ്, ആഴ്ചച്ചന്ത, വഴിയോര ചന്തകള്‍ എന്നിവ വഴി ജില്ലയില്നിന്ന്്് ശേഖരിക്കുന്ന വിഷരഹിത നാടന്‍ ജൈവ പച്ചക്കറികളാണ് തക്കാളി വണ്ടിയിലൂടെ ലഭ്യമാക്കുക. ഒരുകിലോ തക്കാളിക്ക് 50 രൂപ വരെയാണ് തക്കാളി വണ്ടിയിലുള്ളത്. അതോടൊപ്പം പൊതുവിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ വെണ്ട, പയര്‍, ചേന, വെള്ളരി, മത്തന്‍, പച്ചക്കായ തുടങ്ങിയ വിവിധ പച്ചക്കറികളും ലഭിക്കും. രണ്ടു വണ്ടികളാണ് ഇതിനായി സജ്ജമാക്കിയത്. ലോറേഞ്ചിലും ഹൈറേഞ്ചിലും ഓരോ വണ്ടികള്‍ എന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിലെ പ്രധാന ടൗണുകളിലൂടെ തക്കാളിവണ്ടി സഞ്ചരിക്കും. ജനുവരി ഒന്നുവരെ ഈ സേവനമുണ്ടാകും. ലോ റേഞ്ചിലെ തക്കാളിവണ്ടി തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഫ്ലാഗ് ഓഫ് ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോസഫ് ജോൺ ആദ്യ വിൽപന നിര്‍വഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എലിസബത്ത് പുന്നൂസ്, വി.എഫ്.പി.സി.കെ. ജില്ല മാനേജര്‍ ബിന്ദു, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിജി ആൻറണി, ബിജു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. TDL THAKKALI VANDI ലോ റേഞ്ചിലെ തക്കാളിവണ്ടി തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഫ്ലാഗ് ഓഫ് ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story