Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാങ്ങാന്‍ ആളില്ല...

വാങ്ങാന്‍ ആളില്ല കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍

text_fields
bookmark_border
വാങ്ങാന്‍ ആളില്ല കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍
cancel
അടിമാലി: കുത്തക കമ്പനികള്‍ പിന്മാറിയതോടെ കൊക്കോ വില്‍ക്കാന്‍ കഴിയാതെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. രണ്ടുമാസമായി കൊക്കോ ശേഖരിക്കുന്ന കാംകോ, കാഡ്ബറിസ് കമ്പനികള്‍ കൊക്കോ ശേഖരിക്കുന്നില്ല. ഇതോടെ കര്‍ഷകരും ചെറുകിട വ്യാപാരികളുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കമ്പനിയുടെ വാക്ക്​ വിശ്വസിച്ച് ലക്ഷക്കണക്കിന് രൂപയുടെ കൊക്കോയാണ് വ്യാപാരികള്‍ വാങ്ങിസൂക്ഷിച്ചിരിക്കുന്നത്. ഉള്ളവ വില്‍ക്കാന്‍ കാഴിയാതെവന്നതോടെ കര്‍ഷകരില്‍നിന്ന്​ കൊക്കോ ശേഖരിക്കാനും സാധിക്കുന്നില്ല. കാലവര്‍ഷം നീണ്ടുനിന്നത് മൂലം കൊക്കോ പരിപ്പ് കേടായതാണ് ഇവ ശേഖരിക്കാത്തതെന്നാണ് പൊതുമേഖല കമ്പനികളുടെ ന്യായീകരണം. കോവിഡും കാലവര്‍ഷവും ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ നീക്കം കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊക്കോ ഉൽപാദിപ്പിക്കുന്നത്​ ഇടുക്കിയിലാണ്. ഉണങ്ങിയ കൊക്കോ പരിപ്പിന് 155 രൂപ വിലയുണ്ടെന്നാണ് പറയുന്നതെങ്കിലും ആരും വാങ്ങുന്നില്ല. നേരത്തേ 220 രൂപക്ക് മുകളില്‍ വില്‍പന നടത്തിയ കര്‍ഷകരാണ് ഇവ വില്‍ക്കാന്‍പോലും കഴിയത്ത പ്രതിസന്ധിയിലായിരിക്കുന്നത്. ഗുണനിലവാരമുള്ള ഉണക്കപ്പരിപ്പ്​ മാത്രം തിരിഞ്ഞുനല്‍കിയാല്‍ കിലോക്ക്​ 140 രൂപവരെയാണിപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. പച്ചപ്പരിപ്പിന് കിലോക്ക്​ 35 മുതല്‍ 40 വരെ മാത്രമാണ് വില. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന ഗുണനിലവാരം കൂടുതലുള്ള കൊക്കോയാണ് ഇടുക്കിയിലേത്. ചിത്രം- എടുക്കാന്‍ ആളില്ലാതായതോടെ വിളവെടുക്കാതെ നശിക്കുന്ന കൊക്കോ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story