Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 5:28 AM IST Updated On
date_range 19 Dec 2021 5:28 AM ISTതീർഥാടകരുടെ വാഹനം തിട്ടയിലിടിച്ച് മൂന്നുപേർക്ക് പരിക്ക്
text_fieldsbookmark_border
പീരുമേട്: ദേശീയപാത 183ൽ വളഞ്ചങ്കാനം വളവിൽ നിയന്ത്രണം വിട്ട ശബരിമല തീർഥാടകരുടെ ബസ് തിട്ടയിലിടിച്ച് മൂന്ന് തീർഥാടകർക്ക് പരിക്ക്. തമിഴ്നാട്ടിൽനിന്ന് ശബരിമലക്കുപോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണംവിട്ട ബസ് റോഡ് വക്കിലെ മൺതിട്ടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ തിരുവട്ടൂർ സ്വദേശികളായ സുബ്രമണി (50) രാജേന്ദ്രൻ (60) കൃഷ്ണ (65) എന്നിവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. ഹൈവേ പൊലീസ് രക്ഷാപ്രവർത്തനം നടത്തി. ബസിൽ 45 തീർഥാടകർ ഉണ്ടായിരുന്നു. 50 മീറ്റർ താഴെ കൊടുംവളവും കൊക്കയുമായ ഇവിടെ മൺതിട്ടയിൽ ബസ് ഇടിച്ചുനിന്നതിനാൽ വൻ അപകടം ഒഴിവായി. ചിത്രവിവരണം idl - pmd - 1 നിയന്ത്രണംവിട്ട ബസ് മൺതിട്ടയിൽ ഇടിച്ചുനിൽക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
