Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 5:28 AM IST Updated On
date_range 19 Dec 2021 5:28 AM ISTമുല്ലപ്പെരിയാർ: ഏകദിന ഉപവാസ സമരം
text_fieldsbookmark_border
കുമളി: മുല്ലപ്പെരിയാർ ഡാം പുനർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാരംകുന്ന് കോൺഗ്രസ് മേഖല കമ്മിറ്റി നേതൃത്വത്തിൽ ഞായറാഴ്ച ഏകദിന ഉപവാസ സമരം നടത്തും. പെരിയാറിൻെറ തീരപ്രദേശങ്ങളിൽ അധിവസിക്കുന്ന 36 ലക്ഷം വരുന്ന മനുഷ്യജീവന് കേന്ദ്ര സംസ്ഥന സർക്കാറുകൾ പുല്ലുവിലയാണ് കൽപിക്കുന്നതെന്ന് ഇവർ കുറ്റപ്പെടുത്തി. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് സമാപനം ഡി.സി.സി. പ്രസിഡൻറ് സി.പി മാത്യു നിർവഹിക്കും. 126 പേരാണ് ഉപവാസത്തിൻെറ ഭാഗമാകുന്നതെന്ന് നേതാക്കളായ റോബിൻ കരയ്ക്കാട്ട്, പ്രസാദ് മാണി, ബിനോയി നടുപറമ്പിൽ, ചെറിയാൻ ചുള്ളിയ്ക്കൽ, റോജോ പുത്തേട്ട്, േജ്യാതിഷ് മറ്റപ്പള്ളിൽ, റെജി കൊട്ടാരംപറമ്പിൽ, ബിബിൻ പുതിയിടം ജോമോൻ മുരിയൻകാവിൽ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story