Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightക്ഷീരമേഖല കിതക്കുന്നു;...

ക്ഷീരമേഖല കിതക്കുന്നു; വേണം കൈത്താങ്ങ്​

text_fields
bookmark_border
ക്ഷീര കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം അടിമാലി: ക്ഷീരമേഖലയെ മുമ്പോട്ടുകൊണ്ടുപോകാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തു നിന്ന് കൂടുതല്‍ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യവുമായി ക്ഷീര കര്‍ഷകര്‍. ഏറ്റവും ഗുണമേന്മ കൂടിയ പാലിന് 37 രൂപയാണ് ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാല്‍വില വര്‍ധിപ്പിച്ച കാലയളവില്‍ 700 രൂപയായിരുന്നു ഒരുചാക്ക് കാലിത്തീറ്റയുടെ വില. ഇന്നത് പലയിടത്തും 1300ന് മുകളിലാണ്​. കാലിത്തീറ്റക്കുണ്ടായ വിലവര്‍ധനയടക്കമുള്ള കാര്യങ്ങളാല്‍ നിലവില്‍ പാലിന് ലഭിക്കുന്ന വിലയുമായി മുമ്പോട്ടുപോകാനാവില്ലെന്ന് കേരള സ്​റ്റേറ്റ്​ മില്‍ക്ക് അസോ. ബ്ലോക്ക് പ്രസിഡൻറ്​ പോള്‍ മാത്യു പറഞ്ഞു. പാല്‍വില വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിനൊപ്പം ക്ഷീര കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ക്ഷീരകര്‍ഷകരുടെ ഭാഗത്തുനിന്നുയരുന്നുണ്ട്. ഒരു ലിറ്റര്‍ പാലിന് 50 രൂപയെങ്കിലും ലഭിച്ചാലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ലാഭകരമായി മുമ്പോട്ട​ുപോകുകയുള്ളൂവെന്ന് കര്‍ഷകര്‍ പറയുന്നു. ക്ഷീര കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരു പരിധിവരെ ക്ഷീരമേഖലക്കത് നവോന്മേഷം നല്‍കും. കോവിഡ്​ കാലത്തെ അടച്ചിടലില്‍ പലരും ക്ഷീരമേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ട്. പുതുതായി കടന്നുവന്നവരും പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story