Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആയുർവേദ മെഡിക്കൽ അസോ....

ആയുർവേദ മെഡിക്കൽ അസോ. ജില്ല സമ്മേളനം നാളെ

text_fields
bookmark_border
തൊടുപുഴ: സർക്കാർ, സ്വകാര്യ മേഖലകളിലെ ആയുർവേദ ഡോക്ടർമാരുടെ പൊതുസംഘടനയായ ആയുർവേദ മെഡിക്കൽ അസോ. ഓഫ് ഇന്ത്യയുടെ ജില്ല സമ്മേളനം 19ന് തൊടുപുഴയിൽ നടക്കും. തൊടുപുഴ ജോവാൻസ് റീജൻസിയിൽ രാവിലെ ഒമ്പതിന് ശാസ്ത്ര പഠന ക്ലാസോടെയാണ്​ തുടക്കം. ഡോ. ജോസഫ് തോമസ് നേതൃത്വം നൽകും. 11ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ.ഫിലിപ് സമ്മേളനം ഉദ്ഘാടനം ചെയ്യും. അസോ. ജില്ല പ്രസിഡൻറ്​ ഡോ. റെൻസ് പി.വർഗീസ് അധ്യക്ഷതവഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ മുഖ്യപ്രഭാഷണം നടത്തും. അടിമാലി, കട്ടപ്പന, കുമളി, തൊടുപുഴ ഏരിയ ഘടകങ്ങളിൽനിന്നുള്ള ഡോക്ടർമാർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ അസോ. എറണാകുളം സോൺ സെക്രട്ടറി ഡോ. എം.എസ്. നൗഷാദ്, ഡോ. റെൻസ്​ പി.വർഗീസ്​, ഡോ. ടെലസ്​ കുര്യൻ എന്നിവർ പരിപാടി വിശദീകരിച്ചു. കെ.ടി. രാജീവിന് മാധ്യമപുരസ്കാരം തൊടുപുഴ: ആയുർവേദ മെഡിക്കൽ അസോ. ജില്ല കമ്മിറ്റിയുടെ ഈ വർഷത്തെ മാധ്യമ പുരസ്കാരം ദേശാഭിമാനി ഇടുക്കി ബ്യൂറോ ചീഫ് കെ.ടി. രാജീവിന്​. ആയുർവേദത്തി​ൻെറ തനിമയും ശാസ്ത്രീയതയും പ്രയോജനവും ജനങ്ങളിൽ എത്തിക്കുന്ന റിപ്പോർട്ടുകൾ പരിഗണിച്ചാണ്​ പുരസ്​കാരം. പ്രശസ്തിപത്രവും കാഷ് അവാർഡും അടങ്ങുന്ന പുരസ്കാരം ഞായറാഴ്​ച തൊടുപുഴയിൽ നടക്കുന്ന അസോ. ജില്ല സമ്മേളനത്തിൽ സമ്മാനിക്കും. രാജാക്കാട് കൂട്ടാർ എസ്. തങ്കപ്പൻ നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകനാണ് രാജീവ്. ഭാര്യ: എ.ആർ. സിന്ധു, ആർ. കൃഷ്ണസ്വാമി അവാർഡ്, സഫ്ദർ ഹാഷ്മി അവാർഡ്, സ്​റ്റേറ്റ്​സ്​മാൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്​. ചിത്രം: TDL KT Rajeev കെ.ടി. രാജീവ്​ സംസ്ഥാന പഞ്ചഗുസ്​തി: ഇടുക്കി റണ്ണർ അപ്​ തൊടുപുഴ: തൃശൂരിൽ നടന്ന 44ാമത് സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇടുക്കി ജില്ല 88 പോയൻറ്​ നേടി റണ്ണർഅപ്പ് ആയി. പുരഷ വിഭാഗത്തിൽ 60 കിലോയിൽ ബിമൽ ഒന്നാംസ്ഥാനം നേടി. 70 കിലോയിൽ ശിവജിത് മൂന്നാംസ്ഥാനവും 80 കിലോയിൽ ജിതിൻ മാത്യു രണ്ടാം സ്ഥാനവും 85 കിലോയിൽ അജേഷ് രണ്ടാം സ്ഥാനവും 90 കിലോയിൽ ആ​േൻറാ സെബാസ്​റ്റ്യൻ ഒന്നാം സ്ഥാനവും നേടി. 100 കിലോ- ജിസ് മാത്യു ഒന്നാം സ്ഥാനം, വനിത വിഭാഗം 55 കിലോ -ഷെല്ലി മെറിൻ രണ്ടാം സ്ഥാനം, 65 കിലോ -ആൻസലറ്റ് ജോസ് രണ്ടാം സ്ഥാനം, 70 കിലോ -ടിഗിൾ ജിതിൻ രണ്ടാം സ്ഥാനം, 80 കിലോ -ജിൻസി മോൾ സെബാസ്​റ്റ്യൻ ഒന്നാം സ്ഥാനം, ജൂനിയർ ബോയ്സ് 6o കിലോ -എൽവിൻ സൈമൺ രണ്ടാം സ്ഥാനം, 65 കിലോ -ആഷിക് നിഷാദ് ഒന്നാം സ്ഥാനം, 55 കിലോ -വിഷ്ണു സുരേഷ് ഒന്നാം സ്ഥാനം, 65 കിലോ- ഗൗതം ഒന്നാം സ്ഥാനം, 80 കിലോ -ജോയൽ ജോർജ് ഒന്നാം സ്ഥാനം, 80 പ്ലസ്​- എബിൻ ബിനു ഒന്നാം സ്ഥാനം, ജൂനിയർ ഗേൾസ് 55 കിലോ -അതുല്യ ബിനുരണ്ടാം സ്ഥാനം, ഷെല്ലി മെറിൻ മൂന്നാം സ്ഥാനം എന്നിവരാണ്​ വിജയികൾ. ബെസ്​റ്റ്​ ചാമ്പ്യനായി പുരുഷ വിഭാഗത്തിൽ ജിസ് മാത്യു, വനിതയിൽ ജിൻസി സെബാസ്​റ്റ്യൻ ,ജൂനിയറിൽ ജോയൽ ജോർജ് എന്നിവരെ തെരഞ്ഞെടുത്തു. അസോസിയേഷനെ പ്രതിനിധീകരിച്ച് സംസ്ഥാന വൈസ് പ്രസിഡൻറ്​ മനോജ് കോക്കാട്ട്, സീനിയർ റഫറി പി.കെ. ഫൈസൽ എന്നിവർ ചേർന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൽനിന്ന്​ ട്രോഫി ഏറ്റുവാങ്ങി. TDL Panchagusthi സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ റണ്ണർ അപ്പായ ഇടുക്കി ടീം ട്രോഫിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story