Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 5:33 AM IST Updated On
date_range 17 Dec 2021 5:33 AM ISTയാത്രക്കാർക്ക് ഭീഷണിയായി മുള്ളരിങ്ങാട് റോഡിലെ മിറ്റൽകൂനകൾ
text_fieldsbookmark_border
വണ്ണപ്പുറം: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ റോഡിൽ മിറ്റൽ ഇറക്കിയിട്ടു. വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ അധികൃതർ അക്കാര്യം മറന്നു. ഇതോടെ റോഡരികിലെ മിറ്റൽ കൂനകൾ യാത്രക്കാർക്ക് ഭീഷണിയായി. വണ്ണപ്പുറം-മുള്ളരിങ്ങാട് റോഡരികിൽ ഇറക്കിയിട്ടിരിക്കുന്ന മിറ്റൽ കൂനകളാണ് അപകടഭീഷണിയുയർത്തുന്നത്. തകർന്നുകിടക്കുന്ന വണ്ണപ്പുറം-മുള്ളരിങ്ങാട് റോഡ് പുനരുദ്ധാരണത്തിനാണ് മിറ്റൽ ഇറക്കിയിട്ടത്. ഇപ്പോൾ മാസങ്ങൾ പലതുകഴിഞ്ഞു. വാഹനങ്ങൾക്ക് സൈഡ് നൽകുന്നതിനും മിറ്റൽ കൂന തടസ്സമാണ്. റോഡിൻെറ ശോച്യാവസ്ഥ ഉടൻ പരിഹരിച്ചില്ലെങ്കിൽ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. ചിത്രം - TDL MITTALKOONA വണ്ണപ്പുറം-മുള്ളരിങ്ങാട് റോഡിൽ ഇറക്കിയിട്ട മിറ്റൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story