Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 5:32 AM IST Updated On
date_range 17 Dec 2021 5:32 AM ISTമൊബൈൽ മാവേലിയുടെ പ്രവർത്തനം നിലച്ചു
text_fieldsbookmark_border
പീരുമേട്: മേഖലയിൽ സെപ്ലെകോയുടെ . മാവേലി സ്റ്റോർ ഇല്ലാത്ത മേഖലകളിലാണ് മൊബൈൽ മാവേലി എത്തിയിരുന്നത്. മുൻകൂട്ടി തയാറാക്കിയ ഷെഡ്യൂൾ പ്രകാരമാണ് വാഹനം സർവിസ് നടത്തേണ്ടത്. എന്നാൽ, ഡിസംബറിൽ പീരുമേട് മേഖലയിൽ വാഹനം എത്തിയിട്ടില്ല. സെപ്ലെകോയുടെ കുട്ടിക്കാനത്തെ ഓഫിസ് കേന്ദ്രീകരിച്ചാണ് വാഹനം ഓടുന്നത്. ഒരു സ്ഥിരം ജീവനക്കാരനും രണ്ട് താൽക്കാലിക ജീവനക്കാരുമാണ് വാഹനത്തിലുള്ളത്. ഷെഡ്യൂൾ റൂട്ട് മാറ്റി ജീവനക്കാരുടെ താൽപര്യപ്രകാരം വാഹനം സർവിസ് നടത്തുന്നതായും ആരോപണമുണ്ട്. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കാതിരിക്കുമ്പോഴും ചില ഹോട്ടലുകളിൽ സാധനങ്ങൾ എത്തിച്ചു നൽകുന്നതായും പരാതി ഉയർന്നിരുന്നു. അവശ്യസാധനങ്ങളുടെ വില ഉയർന്നു നിൽക്കുമ്പോൾ മിതമായ വിലയ്ക്ക് സാധനങ്ങൾ ലഭിച്ചിരുന്ന മൊബൈൽ മാവേലിയുടെ പ്രവർത്തനം കാര്യക്ഷമമല്ലാത്തത് ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story