Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightക്രിസ്മസ്-പുതുവത്സര...

ക്രിസ്മസ്-പുതുവത്സര സഹകരണ വിപണി ഇക്കുറിയില്ല

text_fields
bookmark_border
തൊടുപുഴ: നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം പിടിച്ചു നിർത്തുന്നതിന് സർക്കാർ നടത്തിവരാറുള്ള സഹകരണ ക്രിസ്മസ്-പുതുവത്സര വിപണി ഇത്തവണ ഉണ്ടാവില്ല. സർക്കാറി​ൻെറ സാമ്പത്തിക ഞെരുക്കം മൂലവും സ​െപ്ലെകോ മാർക്കറ്റുകളിലെ സാധനങ്ങൾക്ക് ഉൾ​െപ്പടെ വില വർധിച്ചതുമാണ് വിപണിയിൽനിന്ന്​ പിന്നോട്ട് പോകാൻ കാരണമെന്നാണ് സൂചന. ഈ മാസം ആദ്യ ആഴ്ചയിൽതന്നെ ചന്ത നടത്താനുള്ള മുന്നൊരുക്കം ആരംഭിച്ചിരുന്നു. എന്നാൽ, പിന്നീട് പിന്നാക്കം പോകുകയായിരുന്നു. ഈ മാസം പകുതി മുതൽ ജനുവരി ആദ്യം വരെയാണ് സാധാരണ ചന്ത നടത്താറുള്ളത്. കൺസ്യൂമർ ഫെഡിൽനിന്ന്​ സാധനങ്ങൾ വാങ്ങി സഹകരണ ബാങ്കുകൾ വഴിയാണ് പ്രത്യേക ചന്തകൾ നടത്തിവന്നിരുന്നത്. സർവസാധനങ്ങൾക്കും വില വർധിച്ച് നിൽക്കുന്ന ഈ സാഹചര്യത്തിൽ ചന്ത തുടങ്ങുന്നത്​ പൊതുജനങ്ങൾക്ക് ഏറെ ഉപകാരമായിരുന്നു. അരി, കടല, പയർ, മുളക്, പരിപ്പ്, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയ 13 ഇനം സാധനങ്ങളാണ് പ്രധാനമായും ചന്തകൾ വഴി വിറ്റഴിച്ചിരുന്നത്. ഇതിനുപുറമെ അമ്പതിലധികം സബ്സിഡി ഇല്ലാത്ത ഇനങ്ങളും ലഭിക്കുമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story