Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവി​േ​നാദ സഞ്ചാര...

വി​േ​നാദ സഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളിൽ അമിത വിലയെന്ന്​

text_fields
bookmark_border
വിലക്കയറ്റം തിരിച്ചടിയെന്ന്​ ഹോട്ടൽ ഉടമകൾ അടിമാലി: മൂന്നാർ അടക്കം വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ അമിത വിലയെന്ന്​ ആക്ഷേപം​. 50 രൂപയുണ്ടായിരുന്ന ഊണിന് 60ഉം കഞ്ഞിക്ക് 50 രൂപയുമായി. ചെറുകടിക്ക്​ രണ്ട​ുരൂപയും ഇറച്ചി വിഭവങ്ങള്‍ക്ക് 30 രൂപവരെയും വര്‍ധിച്ചു. ഉപഭോക്താക്കള്‍ ഇത് ചോദ്യം ചെയ്​താൽ സര്‍ക്കാര്‍ ശബരിമലയില്‍ ഊണിന് 65 രൂപയാക്കിയിട്ടുണ്ടെന്നും വേണമെങ്കില്‍ സഹകരിച്ചാല്‍ മതിയെന്ന മറുപടിയാണ്​ ഹോട്ടൽ ഉടമകള്‍ നൽകുന്നതത്രേ. ഹോട്ടലുക​ളെ നിത്യവും ആശ്രയിക്കുന്നവർക്കാണ്​ വിലവർധന​ തിരിച്ചടിയായിരിക്കുന്നത്​. ഹോട്ടല്‍ ഭക്ഷണത്തിന് വിലവര്‍ധിപ്പിച്ചതോടെ പലരും പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനയുടെ പേരില്‍ ചെറിയ വിലക്കയറ്റം അംഗീകരിക്കാമെങ്കിലും ഊണി​ൻെറ പത്ത്​ രൂപ കൂട്ടിയത്​ താങ്ങാന്‍ കഴിയില്ലെന്ന്​ ഇവർ പറയുന്നു. പച്ചക്കറികളുടെയും പാചക വാതകത്തി​ൻെറയുമൊക്കെ വിലവര്‍ധന അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ടെന്നാണ്​ ഹോട്ടൽ ഉടമകളുടെ വാദം. അടച്ചിടലിനുശേഷം ഹോട്ടല്‍ മേഖല പതിയെ മുമ്പോട്ട് പോകാന്‍ ഒരുങ്ങവെ ഉണ്ടായ വില വര്‍ധന വ്യവസായത്തിനാകെ തിരിച്ചടിയാണെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്​റ്റാറൻറ്​ അസോസിയേഷന്‍ ജില്ല പ്രസിഡൻറ്​ എം.എസ്. അജി പറഞ്ഞു. വരുമാനം കുറഞ്ഞിരിക്കെ പല ഹോട്ടലുകളും ഞെങ്ങിഞെരുങ്ങിയാണ് മുമ്പോട്ട് പോകുന്നതെന്നും പ്രസിഡൻറ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story