Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ല വോളിബാൾ...

ജില്ല വോളിബാൾ ചാമ്പ്യൻഷിപ്​ കാഞ്ഞാറിൽ

text_fields
bookmark_border
മുട്ടം: ജില്ല സ്​പോർട്സ്​ കൗൺസിലി​ൻെറ നേതൃത്വത്തിൽ ജില്ല മിനി സബ്ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ വോളീബാൾ ചാമ്പ്യൻഷിപ്പുകൾ കാഞ്ഞാറിൽ നടത്താൻ തീരുമാനിച്ചു. ജില്ല സ്​പോർട്സ്​ കൗൺസിൽ പ്രസിഡൻറ്​ റോമിയോ സെബാസ്​റ്റ്യ​ൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എൽ. ജോസഫ് ചെയർമാനും സാബു മീൻമുട്ടി കൺവീനറുമായി 15 അംഗ സംഘാടക സമിതി രൂപവത്​കരിച്ചു. മത്സരങ്ങൾ ഡിസംബർ 31നകം നടത്തും. തീയതി പിന്നീട് അറിയിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ക്ലബുകൾ 24 ന് മുമ്പ് ജില്ല സ്​പോർട്​​​സ്​ ​കൗൺസിൽ ഓഫിസിൽ അറിയിക്കണം. വിവരങ്ങൾക്ക്: 9495023499, 9447243224, 8289874459. ജല പരിശോധന ലാബ്​ ഉദ്​ഘാടനം തൊടുപുഴ: നിയോജക മണ്ഡലത്തിലെ ഹരിത കേരളത്തി​ൻെറ ജലഗുണ പരിശോധന ലാബുകള്‍ വെള്ളിയാഴ്ച നാടിന് സമര്‍പ്പിക്കും. കുമാരമംഗലം എം.കെ.എം.എന്‍.എം. ഹയര്‍സെക്കൻഡറി സ്‌കൂളില്‍ രാവിലെ 11ന് പി.ജെ. ജോസഫ്. എം.എല്‍.എ ലാബുകളുടെ മണ്ഡലം തല പ്രവര്‍ത്തനോദ്ഘാടനം നിർവഹിക്കും. കുമാരമംഗലം, വെള്ളിയാമറ്റം, പുറപ്പുഴ, കരിങ്കുന്നം, ഉടുമ്പന്നൂർ പഞ്ചായത്തുകളിലെ അഞ്ച് ഹയര്‍സെക്കൻഡറി സ്‌കൂളിലാണ് ലാബുകള്‍ സജ്ജീകരിക്കുന്നത്​. ഇതിന്​ പി.ജെ. ജോസഫ് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് 7,54,000രൂപ അനുവദിച്ചിരുന്നു. ഗാന്ധിയൻ ദർശനത്തിന്​ പ്രസക്​തിയേറി -പി.ജെ. ജോസഫ് തൊടുപുഴ: കലുഷിതമായ ആധുനിക ലോകത്തിൽ ശരിയായ ദിശയിലുള്ള സാമൂഹിക നിർമിതി സാധ്യമാക്കുന്നതിൽ ഗാന്ധിയൻ ദർശനങ്ങൾക്ക് വലിയ സ്വാധീന ശക്​തിയുണ്ടെന്ന് പി.ജെ. ജോസഫ് എം.എൽ.എ. ഗാന്ധിയൻ ദർശനങ്ങളുടെ കാലിക പ്രസക്​തി എന്ന വിഷയത്തിൽ ന്യൂമാൻ കോളജ് സംഘടിപ്പിച്ച മാർ മാത്യു പോത്തനാമുഴി അനുസ്​മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോളജ്​ രക്ഷാധികാരി മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഫാ. ഡോ. തോമസ്​ പോത്തനാമുഴി, പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ്, വൈസ്​ പ്രിൻസിപ്പൽ ഫാ. ഡോ. മാനുവൽ പിച്ചളക്കാട്ട്, ബർസാർ ഫാ. പോൾ കാരക്കൊമ്പിൽ, ഡോ. ജെന്നി കെ. അലക്സ്​ തുടങ്ങിയവർ പ്രസംഗിച്ചു. ചി​ത്രം TDL newman college തൊടുപുഴ ന്യൂമാൻ കോളജിൽ ഗാന്ധിയൻ ദർശനങ്ങളുടെ കാലിക പ്രസക്​തി എന്ന വിഷയത്തിൽ പി.ജെ. ജോസഫ്​ എം.എൽ.എ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story