Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 5:30 AM IST Updated On
date_range 17 Dec 2021 5:30 AM ISTവാഹനം പിടിച്ചെടുത്തു
text_fieldsbookmark_border
തൊടുപുഴ: രജിസ്ട്രേഷൻ നടത്താതെ ഉപയോഗിച്ച വാഹനം മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെ വെങ്ങല്ലൂർ കവലയിൽ നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്. ഏപ്രിലിൽ കർണാടകയിൽനിന്ന് താൽക്കാലിക രജിസ്ട്രേഷൻ എടുത്ത വാഹനം 24,000 കിലോമീറ്റർ ഉപയോഗിച്ചതായി കണ്ടെത്തി. ടാക്സ് ഇനത്തിലും പിഴയിനത്തിലുമായി 15,000 രൂപ ഈടാക്കി. എൻഫോഴ്സ്മൻെറ് ആർ.ടി.ഒ പി.എ. നസീർ, എം.വി.ഐമാരായ അബ്ദുൽ ജലീൽ, രാേംദവ് പെരിയാർ എന്നിവർ പങ്കെടുത്തു. ജില്ല ആശുപത്രിയില്‍ ഒഴിവുകള്‍ തൊടുപുഴ: ജില്ല ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്മൻെറ് കമ്മിറ്റി മുഖാന്തരം താല്‍ക്കാലിക ഒഴിവിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചു. അനസ്തറ്റിക് ടെക്നീഷന്‍ -1, ഫാര്‍മസിസ്റ്റ് -1 എന്നിവയാണ് നിലവിലെ ഒഴിവുകൾ. വാട്സ്ആപ് നമ്പര്‍, വിലാസം, യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ സഹിതമുള്ള അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഡിസംബര്‍ 20നകം prodhthodupuzha@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ അയക്കണം. വിവരങ്ങൾക്ക്: 04862 222630. സാക്ഷ്യപത്രം ഹാജരാക്കണം തൊടുപുഴ: നഗരസഭയില്‍നിന്ന് വിധവ പെന്‍ഷന്‍/ 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന 60 വയസ്സില്‍ താഴെയുള്ള എല്ലാ ഗുണഭോക്താക്കളും പുനര്‍വിവാഹം/വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫിസര്‍/വില്ലേജ് ഓഫിസര്‍ നല്‍കുന്ന സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡിൻെറ പകര്‍പ്പ് എന്നിവ ഡിസംബര്‍ 31നു മുമ്പ് നഗരസഭ ഓഫിസില്‍ ഹാജരാക്കണം. സാക്ഷ്യപത്രം ഹാജരാക്കാത്ത ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ തുക തുടര്‍ന്ന് ലഭിക്കില്ലെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story