Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരാജാക്കാട് മേഖലയിൽ...

രാജാക്കാട് മേഖലയിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു

text_fields
bookmark_border
അടിമാലി: രാജാക്കാട് മേഖലയിൽ മയക്കുമരുന്ന്​ മാഫിയ പിടിമുറുക്കുന്നു. സ്കൂൾ, കോളജ്​, ടെക്നിക്കൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ അടക്കമുള്ളവരെ ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവർത്തനം. കഞ്ചാവും മറ്റു ലഹരി വസ്​തുക്കളും ഉപയോഗിക്കുന്നവർ മാരകായുധങ്ങളുമായി രംഗത്തിറങ്ങുന്നത്​ ഭയാനകമായ സാഹചര്യമാണ്​ സൃഷ്​ടിക്കുന്നത്​. ഇവർക്കെതിരെ ശബ്​ദിക്കുന്നവരെ ഉപദ്രവിക്കുന്നത് പതിവാണ്. മുന്തിയ ഇനം ബൈക്കുകളിലാണ് ഇവരുടെ സഞ്ചാരം. ഒരുമാസം മുമ്പ് മമ്മട്ടിക്കാനം മുസ്​ലിം പള്ളിക്ക് സമീപം ലോറി ഡ്രൈവറെ അക്രമിക്കുകയും ബിയർ കുപ്പിക്ക് അടിച്ച് തലക്ക്​ പരിക്കേൽപിക്കുകയും ചെയ്​തിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാജാക്കാട് ബാറിന് മുന്നിൽ റോഡിലൂടെ കടന്നുപോയയാളെ മയക്കുമരുന്ന്​ സംഘം മർദിച്ചിരുന്നു. പലരും ഇവരെ ഭയപ്പെട്ട് പൊലീസിൽ പരാതി നൽകാൻപോലും തയാറാകുന്നില്ല. റോഡിൽ മാർഗതടസ്സമുണ്ടാക്കിയത് ചോദ്യംചെയ്ത ലോറി ഡ്രൈവറെ പിന്നാലെ ബൈക്കിലെത്തി വാക്കാസിറ്റിയിൽ ​െവച്ച് വലിച്ചിറക്കി മർദിച്ച സംഭവവുമുണ്ടായി. ഒരു മുൻ പൊലീസ്​ ഉദ്യോഗസ്ഥ​ൻെറ മകനാണ് ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത് എന്നതിനാലാ​ണ്​​ പൊലീസ് ഇടപെടാൻ മടിക്കുന്നതെന്നും ആക്ഷേപമുണ്ട്​. രാജാക്കാട് കേന്ദ്രമായി എക്‌സൈസ് ഓഫിസ് അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ലഹരി മാഫിയ വിലസു​േമ്പാഴും നടപടിയുണ്ടായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story