Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഒരു വിദ്യാലയം, ഒരു...

ഒരു വിദ്യാലയം, ഒരു വീട് പദ്ധതിക്ക്​ തുടക്കം

text_fields
bookmark_border
ഒരു വിദ്യാലയം, ഒരു വീട് പദ്ധതിക്ക്​ തുടക്കം
cancel
അടിമാലി: എസ്.എന്‍.ഡി.പി വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ 'ഒരു വിദ്യാലയം, ഒരു വീട് ' പദ്ധതിക്ക്​ തറക്കല്ലിട്ടു. സ്‌നേഹവീട് എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ സ്ഥലവും വീടും ഇല്ലാത്ത, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരു കുട്ടിക്ക്​ അഞ്ച്​ സൻെറ്​ സ്ഥലവും അതിൽ വീടും നിർമിച്ചു നൽകും. സ്‌കൂളിലെ തന്നെ അധ്യാപകരായ എം.എസ്. അജി, ഒ.വി. സജു, കെ. രാജേഷ് എന്നിവരാണ് സ്ഥലം നല്‍കിയത്. മാനേജ്‌മൻെറ്​ പ്രതിനിധി എം.ബി. ശ്രീകുമാര്‍ വീടിന് തറക്കല്ലിട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സോമന്‍ ചെല്ലപ്പന്‍, ബ്ലോക്ക് പഞ്ചായത്ത്​ അംഗം കൃഷ്ണമൂര്‍ത്തി, എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡൻറ്​ സുനു രാമകൃഷ്ണന്‍, വാര്‍ഡ് അംഗം അന്‍സ് ഇബ്രാഹിം, പി.വി. സജന്‍, നളന്ദ റെജി, കെ.ടി. സാബു, പി.എൻ. അജിത, എസ്​. പുഷ്പ, എസ്​. പ്രമീള, പദ്ധതി കണ്‍വീനര്‍ പി.എസ്​. നിഥില്‍ നാഥ് എന്നിവര്‍ സംബന്ധിച്ചു. മൂന്ന് മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. idl adi 2 house ചിത്രം. അടിമാലി എസ്.എന്‍.ഡി.പി വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഒരു വിദ്യാലയം, ഒരു വീട് പദ്ധതിക്ക്​ മാനേജ്‌മൻെറ്​ പ്രതിനിധി എം.ബി. ശ്രീകുമാര്‍ തറക്കല്ലിടുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story