Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 5:28 AM IST Updated On
date_range 17 Dec 2021 5:28 AM ISTപ്രതീക്ഷയുടെ ചിറകിൽ തൊടുപുഴ സ്പോർട്സ് ആയുർേവദ റിസർച് സെൽ
text_fieldsbookmark_border
ജില്ല ആശുപത്രിയോട് ചേർന്നുള്ള സ്ഥലത്താകും സ്ഥാപിക്കുക തൊടുപുഴ: കായിക താരങ്ങളുടെയടക്കം ഏറെ നാളത്തെ പ്രതീക്ഷയായ തൊടുപുഴ സ്പോർട്സ് ആയുർേവദ റിസർച് സെൽ എന്ന സ്വപ്നത്തിന് ചിറക് മുളക്കുന്നു. തൊടുപുഴ ജില്ല ആയുർവേദ ആശുപത്രിക്ക് സമീപം 43.242 സൻെറ് സർക്കാർ പുറേമ്പാക്ക് ഭൂമി റിസർച് സെൽ സ്ഥാപിക്കാൻ നൽകുമെന്ന അറിയിപ്പ് വന്നതോടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. വർഷങ്ങളായി ഇതിനുള്ള ശ്രമം നടന്നുവരുകയായിരുന്നു. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം വന്നത്. കായിക താരങ്ങൾക്കുവേണ്ടി സ്പോർട്സ് ആയുർവേദ റിസർച് യൂനിറ്റ് നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഇവർക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. പരിക്കുപറ്റി, ആരോഗ്യം നശിച്ച്, ഫോം മങ്ങി കളിക്കളത്തിൻെറ പുറത്തുപോകുന്ന താരങ്ങളുെട എണ്ണം കൂടി വരുന്ന സാഹചര്യമുണ്ട്. ആയുർവേദ ചികിത്സകൂടാതെ ഇവരുടെ ശ്രദ്ധയും ഏകാഗ്രതയും വർധിപ്പിച്ച് മെഡിറ്റേഷനിലൂടെയും യോഗയിലൂടെയും ചികിത്സകളിലൂടെയും കായിക ക്ഷമത വർധിപ്പിക്കുകയാണ് ആയുർവേദ റിസർച് സെല്ലിലൂടെ ലക്ഷ്യമിടുന്നത്. ന്യൂട്രീഷനിസ്റ്റ്, ഫിസിയോ തെറപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനവും ലാബ്, ഓപറേഷന്‍ തിയറ്റര്‍, സ്യൂട്ട് റൂം എല്ലാം ഇതോടനുബന്ധിച്ച് ഉണ്ടാകും. നിലവിൽ അസൗകര്യങ്ങളിലാണ് ജില്ല ആയുവേദ ആശുപത്രിയിലെ യൂനിറ്റ് പ്രവർത്തിക്കുന്നത്. നേരത്തേ രാജ്യാന്തര താരങ്ങൾവരെ ചികിത്സ തേടി ഇവിടെയെത്തിയിരുന്നു. ഒരുസ്ഥിരം ഡോക്ടറും രണ്ട് താൽക്കാലിക ഡോക്ടർമാരും സ്പെഷലിസ്റ്റുമാണ് ഉള്ളത്. ജില്ല ആശുപത്രിക്ക് നിലവിൽ സ്ഥലസൗകര്യമില്ലാത്തതിനാലാണ് ആയുർവേദ റിസർച് സെൽ പ്രത്യേക യൂനിറ്റാക്കാൻ തീരുമാനിച്ചത്. ഇവിടെയെത്തുന്ന താരങ്ങൾക്ക് പരിശീലനത്തിനുള്ള സൗകര്യം, ട്രാക്ക് ഉൾപ്പെടെയുള്ള ഇൻഡോർ സ്റ്റേഡിയം, ജിംനേഷ്യം എന്നിവ ഉൾപ്പെടുത്തി ചികിത്സ ഒരുക്കും. തൃശൂരിലാണ് ഇപ്പോൾ മറ്റൊരു റിസർച് സെൽ പ്രവർത്തിക്കുന്നത്. സ്ഥലം ലഭിച്ച സാഹചര്യത്തിൽ കൂടുതൽ സഹായം ലഭിക്കുന്നമുറക്ക് കെട്ടിട നിർമാണമടക്കം നടത്താൻ കഴിയുമെന്ന് ആയുർവേദ ഡി.എം.ഒ പറഞ്ഞു. ഇതിനുള്ള ശിപാർശയും നേരത്തേ തന്നെ നൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു. TDL AYURVEDHA െതാടുപുഴ ജില്ല ആയുർവേദ ആശുപത്രിക്ക് സമീപം സ്പോർട്സ് ആയുർവേദ റിസർച് സെല്ലിനായി കണ്ടെത്തിയിരിക്കുന്ന സ്ഥലം സർക്കാർ തീരുമാനം കരുത്തേകും -എ.എം.എ.ഐ തൊടുപുഴ: സർക്കാർ പുറമ്പോക്കുഭൂമി സ്പോർട്സ് ആയുർവേദ റിസർച് സെൽ യൂനിറ്റ് നിർമിക്കാൻ കൈമാറാനുള്ള സർക്കാർ തീരുമാനം സ്പോർട്സ് ആയുർവേദ സാധ്യതകൾക്ക് കരുത്തേകുമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ). തൊടുപുഴ സ്റ്റേഡിയം കേന്ദ്രീകരിച്ചും മറ്റും നൂതന സാധ്യതകൾ രൂപപ്പെട്ടുവരുമ്പോൾ 2009 മുതൽ പ്രവർത്തിക്കുന്ന സ്പോർട്സ് ആയുർവേദ വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള സാഹചര്യമൊരുങ്ങുമെന്നും സർക്കാറിനെ അഭിനന്ദിക്കുന്നതായും അസോസിയേഷൻ എറണാകുളം സോൺ സെക്രട്ടറി ഡോ. എം.എസ്. നൗഷാദ്, ജില്ല സെക്രട്ടറി ഡോ. ലിജി ചുങ്കത്ത് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story