Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 5:31 AM IST Updated On
date_range 16 Dec 2021 5:31 AM ISTനെടുങ്കണ്ടം ടൗണില്‍ ഇങ്ങനെയും ഒരു റോഡുണ്ട്
text_fieldsbookmark_border
നെടുങ്കണ്ടം: ലക്ഷംവീട് കോളനിയിലേക്കും നെടുങ്കണ്ടം മാര്‍ക്കറ്റിലേക്കുമുള്ള റോഡ് തകര്‍ന്ന്് ഗര്‍ത്തമായിട്ട് വർഷങ്ങൾ. 50ലധികം കുടുംബങ്ങള്‍ അധിവസിക്കുന്ന ലക്ഷംവീട് കോളനിക്കാരുടെ ഏക ആശ്രയമാണ് നെടുങ്കണ്ടം പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ഈ റോഡ്. കാല്‍നടക്കാര്‍ക്കുപോലും കടന്നുപോകാനാവാത്തവിധം റോഡിൽ വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. മാര്‍ക്കറ്റിലേക്കുള്ള പ്രവേശന റോഡ് കൂടിയാണിത്. കോളനിയിലേക്കാവട്ടെ, മാര്‍ക്കറ്റിലേക്കാവട്ടെ ഓട്ടോപോലും വിളിക്കാനാവാത്ത അവസ്ഥയാണ്. മണ്‍റോഡില്‍ മഴവെള്ളം കുത്തിയൊലിച്ച് വലിയ ഗര്‍ത്തമായിരിക്കുകയാണ്. രോഗിയെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ എടുത്തുകൊണ്ടുപോലും ഇതുവഴി പോകാനാവില്ല. റോഡിനെക്കുറിച്ച് പരാതി പറയുമ്പോഴെല്ലാം ഉടന്‍ നന്നാക്കുമെന്ന പതിവ് പല്ലവി മാത്രമാണ് അധികൃതർക്കുള്ളത്. idi ndk നെടുങ്കണ്ടം ടൗണില്‍നിന്ന് ലക്ഷം വീട് കോളനിയിലേക്കുള്ള തകര്‍ന്ന റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
