Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപോ പുല്ലേന്ന്​ പറയാൻ...

പോ പുല്ലേന്ന്​ പറയാൻ വര​ട്ടെ ഇത്​ തായിലാന്‍ഡ് സൂപ്പര്‍ നേപ്പിയര്‍

text_fields
bookmark_border
പോ പുല്ലേന്ന്​ പറയാൻ വര​ട്ടെ ഇത്​ തായിലാന്‍ഡ് സൂപ്പര്‍ നേപ്പിയര്‍
cancel
അടിമാലി: ജാതി കര്‍ഷകൻ ചെറുകുന്നേല്‍ ഗോപിയുടെ കൃഷിയിടത്തിലിപ്പോള്‍ താരമാണ് പുല്ലിനമായ തായിലന്‍ഡ് സൂപ്പര്‍ നേപ്പിയര്‍. ക്ഷീര കര്‍ഷകര്‍ക്കേറെ പ്രയോജനം ചെയ്യുന്ന ഇൗ പുല്ലിനം പരീക്ഷണ അടിസ്ഥാനത്തിലാണ് ഗോപി നട്ട് പരിപാലിക്കുന്നത്. മറ്റ് പുല്ലിനങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് തായിലന്‍ഡ് സൂപ്പര്‍ നേപ്പിയറെന്ന് ഗോപി പറയുന്നു. ഒരു ചുവടില്‍നിന്ന് ഒരുതവണ 40 കിലോ വരെ പുല്ല് ലഭിക്കും. വളരെ ഉയരത്തില്‍ വളരുന്ന ഇതിന്​ മറ്റ്​ പുല്ലിനങ്ങളെ അപേക്ഷിച്ച് ആയുസ്സും കൂടുതലാണ്​. ഇതി​ൻെറ പെരുമ കേട്ടറിഞ്ഞ് പലരും പുല്ലിനം കാണാനും തണ്ട് ശേഖരിക്കാനുമായി ഗോപിയുടെ കൃഷിയിടത്തില്‍ എത്തുന്നുണ്ട്. വില്‍പനക്കില്ലെങ്കിലും ചോദിച്ച് വരുന്നവര്‍ക്ക് ഒന്നോ രണ്ട് ചുവടിനുള്ള പുല്‍ത്തണ്ട് നല്‍കി ഗോപി മടക്കി അയക്കും. പുല്ലി​ൻെറ വളര്‍ച്ചയും മറ്റും ബോധ്യമായതോടെ കൂടുതല്‍ ചുവട് കൃഷിയിറക്കിയിട്ടുണ്ട്. idl adi 1 gopi ചിത്രം: പുല്ലിനമായ തായിലന്‍ഡ് സൂപ്പര്‍ നേപ്പിയര്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story