Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 5:29 AM IST Updated On
date_range 16 Dec 2021 5:29 AM ISTമുല്ലപ്പെരിയാർ: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കർഷകസംഘം
text_fieldsbookmark_border
വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകൾ ജനങ്ങളെ വഞ്ചിക്കുകയാണെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും സ്വതന്ത്ര കര്‍ഷകസംഘം(എസ്.കെ.എസ്) സംസ്ഥാന പ്രസിഡൻറ് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ പ്രസ്താവിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക അകറ്റൂ, ജീവന്‍ രക്ഷിക്കൂ എന്ന പ്രമേയത്തില്‍ സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി വണ്ടിപ്പെരിയാറില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ടി.എം. ബഷീര്‍ അധ്യക്ഷതവഹിച്ചു. മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. ജില്ല ജന. സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം, പി.പി. മുഹമ്മദ്കുട്ടി, മാഹിന്‍ അബൂബക്കര്‍, ദിലീപ് ചാല, പി കെ. അബ്ദുസ്സലാം, റഷീദ് കോട്ടയം, സുബൈര്‍ പറമ്പില്‍, കെ.ടി.എ ലത്തീഫ്, എം.വി ജലീല്‍, എം. കുഞ്ഞുമുഹമ്മദ്, കെ.പി ജലീല്‍, ഗിരീഷ് ഗുപ്ത, കെ. എസ് മുഹമ്മദ് കുട്ടി, പി.എന്‍ അബ്ദുൽ അസീസ്, എം.പി കൊന്താലം, പി.എച്ച്. അബ്ദുല്‍ഗഫൂര്‍, പി.ഒ. മുഹമ്മദ് ബഷീര്‍, ഒ.പി. ഷഫീഖ്, കെ.ബി നസീബ് തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ - TDL SKS സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി വണ്ടിപ്പെരിയാറില്‍ നടത്തിയ ധര്‍ണ സംഘം പ്രസിഡൻറ് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു പരിപാടി ഇന്ന് തൊടുപുഴ കാർഗിൽ യുദ്ധ സ്മാരകത്തിന്സമീപം: ഇന്ത്യ -പാക് യുദ്ധ സുവർണ ജൂബിലി സ്മരണ പുതുക്കി 'വിജയ് ദിവസ്' -വൈകീട്ട് 6.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story