Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്​കൂളുകളിൽ മോഷണം...

സ്​കൂളുകളിൽ മോഷണം പതിവാക്കിയയാൾ പിടിയിൽ

text_fields
bookmark_border
സ്​കൂളുകളിൽ മോഷണം പതിവാക്കിയയാൾ പിടിയിൽ
cancel
കട്ടപ്പന: സ്കൂളുകളിൽ മോഷണം പതിവാക്കിയ യുവാവ് അറസ്​റ്റിൽ. ഇടുക്കി മരിയാപുരം നിരവത്ത് വീട്ടിൽ മഹേഷിനെയാണ്​ (ചുഴലി മഹേഷ് -41) ​ഡിവൈ.എസ്​.പി നിഷാദ്മോ​ൻെറ നേതൃത്വത്തിലെ പൊലീസ് സംഘം തമിഴ്നാട്ടിലെ കമ്പത്ത് നിന്ന്​ അറസ്​റ്റ്​ ചെയ്​തത്​. കഴിഞ്ഞ തിങ്കളാഴ്​ച ഇയാൾ കട്ടപ്പന സൻെറ് ജോർജ് സ്കൂളിലെ ഓഫിസ് കതക് തകർത്ത്​ 86,000 രൂപ മോഷ്​ടിച്ചിരുന്നു. ഈ സംഭവത്തിൽ അന്വേഷണം നടത്തിവരുകയായിരുന്നു. നിരവധി മോഷണക്കേസിൽ പ്രതിയായ മഹേഷ് സ്ഥിരമായി സ്കൂളുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുകയും ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളിൽ ചുഴലി ബാധിച്ചപോലെ അഭിനയിച്ച്​ തളർന്നുവീണ്​ നാട്ടുകാരിൽനിന്ന് പിരിവെടുത്ത്​ മുങ്ങുന്ന പതിവും ഇയാൾക്കുണ്ട്. ഈ മാസം രണ്ടിന്​ ജയിലിൽനിന്ന് ഇറങ്ങിയ പ്രതി ആലത്തൂരിലും ചങ്ങനാശ്ശേരിയിലും സമാനരീതിയിൽ മോഷണം നടത്തിയിട്ടുണ്ട്​. കട്ടപ്പന സ്കൂളിലെ മോഷണത്തിനുശേഷം കമ്പത്ത് ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ സ്കൂളിൽ എത്തിച്ച്​ തെളിവെടുത്തു. വ്യാഴാഴ്​ച കോടതിയിൽ ഹാജരാക്കും. അന്വേഷണസംഘത്തിൽ ഇൻസ്​പെക്​ടർ വിശാൽ ജോൺസൺ, എസ്.ഐ സജിമോൻ ജോസഫ്, എ.എസ്.ഐ എസ്​. സുബൈർ, സി.പി.ഒമാരായ വി.കെ. അനീഷ്, ടോണി ജോൺ എന്നിവരും ഉണ്ടായിരുന്നു. ഫോട്ടോ മഹേഷ്‌
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story