Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൂറുമാറ്റത്തിൽ...

കൂറുമാറ്റത്തിൽ പ്രതിഷേധിച്ച്​ ശവമഞ്ച ഘോഷയാത്ര

text_fields
bookmark_border
കൂറുമാറ്റത്തിൽ പ്രതിഷേധിച്ച്​ ശവമഞ്ച ഘോഷയാത്ര
cancel
മൂന്നാർ: ഇടതുമുന്നണിക്കൊപ്പം ചേർന്ന് ഭരണം അട്ടിമറിച്ച രണ്ട് പഞ്ചായത്ത് അംഗങ്ങൾക്കെതിരെ കോൺഗ്രസ്​ നേതൃത്വത്തിൽ ശവമഞ്ച ഘോഷയാത്ര. വാർഡ് കമ്മിറ്റി നേതൃത്വത്തിൽ ഞായറാഴ്ച പകൽ പഴയ മൂന്നാറിലായിരുന്നു പ്രതിഷേധം. ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്​ത പഞ്ചായത്ത് അംഗം രാജേന്ദ്ര​ൻെറ വാർഡ് ഉൾപ്പെടുന്ന പഴയ മൂന്നാറിലായിരുന്നു പ്രകടനം. എ.കെ. മണി സമരം ഉദ്ഘാടനം ചെയ്​തു. വാർഡ് കമ്മിറ്റി പ്രസിഡൻറ്​ നടരാജ്​ നേതൃത്വം നൽകി. മണ്ഡലം പ്രസിഡൻറ്​ സിന്താമുദീർ മൈതീൻ, ജി. മുനിയാണ്ടി, വിജയകുമാർ, നെൽസൺ തുടങ്ങിയവർ സംസാരിച്ചു. അടുത്തദിവസം പ്രവീണയുടെ വാർഡിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. ---- ചിത്രം 1 പഴയ മൂന്നാറിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ശവമഞ്ച ഘോഷയാത്ര
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story