Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനെടുങ്കണ്ടം...

നെടുങ്കണ്ടം ബസ്​സ്​റ്റാൻഡിൽ വെള്ളക്കുഴി ഭീഷണിയാകുന്നു

text_fields
bookmark_border
നെടുങ്കണ്ടം ബസ്​സ്​റ്റാൻഡിൽ വെള്ളക്കുഴി ഭീഷണിയാകുന്നു
cancel
നെടുങ്കണ്ടം: യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും സമീപത്തെ വ്യാപാരികള്‍ക്കും ബാധ്യതയായി നെടുങ്കണ്ടം പഞ്ചായത്ത് ബസ് സ്​റ്റാൻഡിൽ വെള്ളം നിറഞ്ഞ കുഴി. ശുചിമുറിക്കായി നിര്‍മിച്ച വലിയ കുഴിയില്‍ നിറയെ വെള്ളമാണ്​. അശാസ്ത്രീയമായി നിര്‍മാണം തുടങ്ങിയതാണ് പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. നിർമാണം മുടങ്ങിയപ്പോള്‍ കുഴിമൂടുകയോ ചുറ്റും സംരക്ഷണ വേലി തീര്‍ക്കുകയോ ചെയ്​തിട്ടില്ല. വെള്ളക്കെട്ട് അപകട ഭീതിയില്‍ മാത്രമല്ല കൊതുകുവളര്‍ത്തല്‍ കേന്ദ്രവുമായി. ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന താലൂക്ക്​ ആസ്ഥാനമായ നെടുങ്കണ്ടം പട്ടണത്തിലെ ബസ്​സ്​റ്റാൻഡ്​​ ഇടുങ്ങിയതാണ്. വിദ്യാലയങ്ങള്‍ തുറന്നതോടെ തിരക്ക് വര്‍ധിച്ചു. മാസങ്ങള്‍ക്ക് മുമ്പാണ് ശുചിമുറിയും അനുബന്ധ സൗകര്യങ്ങളും നിര്‍മിക്കാന്‍ തുടങ്ങിയത്​. ഇപ്പോൾ ബസ് തിരിക്കാനുള്ള സൗകര്യംപോലും സ്​റ്റാൻഡിലില്ല. ഗ്രാമീണ മേഖലയിലേക്ക് മാത്രം നിരവധി സ്വകാര്യ ബസുകളാണ് സര്‍വിസ് നടത്തുന്നത്. കൂടാതെ വിവിധ ജില്ലകളിലേക്കുള്ള സ്വകാര്യ, കെ.എസ്.ആര്‍.ടി.സി, തമിഴ്‌നാട് സര്‍ക്കാറി​ൻെറ ബസുകളും കൂടിയാകുമ്പോള്‍ തിരക്ക്് ഏറുകയാണ്. ചെറിയ മഴയിൽപോലും ബസ്​സ്​റ്റാൻഡിൽ ഉറവകളും വെള്ളക്കെട്ടും മൂലം യാത്രക്കാര്‍ ഏറെ ദുരിതത്തിലാണ്​. ---- idl ndk യാത്രക്കാര്‍ക്ക് ഭീതിപരത്തി നെടുങ്കണ്ടം ബസ് സ്​റ്റാൻഡിൽ വെള്ളം കെട്ടിക്കിടക്കുന്ന കുഴി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story