Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 5:29 AM IST Updated On
date_range 13 Dec 2021 5:29 AM ISTകൊടിമരം ഒന്നുപോലും അനങ്ങിയില്ല
text_fieldsbookmark_border
പിഴുതുമാറ്റേണ്ടത് മൂവായിരത്തോളം കൊടിമരങ്ങൾ മുട്ടം: പൊതുസ്ഥലത്തെ കൊടിമരങ്ങൾ മുഴുവൻ പിഴുതുമാറ്റണമെന്ന ഉത്തരവ് കാറ്റിൽ പറക്കുന്നു. പാതയോരങ്ങളിൽനിന്ന് 10 ദിവസത്തിനകം കൊടിമരങ്ങൾ നീക്കംചെയ്യണമെന്നാണ് ഹൈകോടതി ഉത്തരവിട്ടത്. കലക്ടർ അതത് അതോറിറ്റികൾക്ക് നിർദേശം നൽകുകയും ചെയ്തു. എന്നാൽ, പാതയോരത്തെ കണക്കെടുപ്പ് മാത്രമാണ് നടന്നത്. ചില പഞ്ചായത്തുകൾ രാഷട്രീയ പാർട്ടികളുടെ യോഗം വിളിച്ചെങ്കിലും നടപടികളുണ്ടായിട്ടില്ല. പൊതു ഇടങ്ങളിൽ എത്ര കൊടിമരങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം നടത്തിയ കണക്കെടുപ്പിലാണ് 52 പഞ്ചായത്തുകളിലായി 3000ത്തിലധികം കൊടിമരങ്ങൾ കണ്ടെത്തിയത്. കൊടിമരങ്ങൾ നീക്കംചെയ്ത് ഈ മാസം 20ന് കലക്ടർമാർ റിപ്പോർട്ട് നൽകണം എന്നാണ് പറഞ്ഞത്. പഞ്ചായത്ത് പരിധിയിലെ കൊടിമരങ്ങൾ നീക്കംചെയ്ത് സെക്രട്ടറിമാരും റവന്യൂ ഭൂമിയിലെയും പി.ഡബ്ല്യു.ഡി പരിധിയിലുള്ളവ നീക്കംചെയ്ത് തഹസിൽദാർമാരുമാണ് റിപ്പോർട്ട് നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story