Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആശയസംവാദത്തിന്​ വാതിൽ...

ആശയസംവാദത്തിന്​ വാതിൽ തുറന്ന്​ സൗഹൃദകൂട്ടായ്​മ

text_fields
bookmark_border
തൊടുപുഴ: 'ഇസ്‌ലാം: ആശയ സംവാദത്തി​ൻെറ സൗഹൃദനാളുകൾ' കാമ്പയി​ൻെറ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി തൊടുപുഴ ഏരിയ നേതൃത്വത്തിൽ സൗഹൃദ സംഗമം നടന്നു. ആശങ്കകളും ആകുലതകളും പങ്കു​െവച്ച്​, സൗഹൃദത്തി​ൻെറ അനിവാര്യത ഊന്നിപ്പറഞ്ഞ സദസ്സ്​ ജമാഅത്ത്​ ജില്ല പ്രസിഡൻറ്​ ഷാജഹാൻ നദ്‌വി ഉദ്ഘാടനം ചെയ്തു. വംശീയതയിലൂടെയും വർഗീയതയിലൂടെയും മനുഷ്യവംശത്തി​ൻെറ ഉന്മൂലനമാണ് സംഭവിക്കുന്നത്. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ആശയങ്ങൾ സംവാദവും സഹകരണവും സമാധാനമുള്ള പുതിയ ലോകം സൃഷ്​ടിക്കുമെന്നതിന്​ ചരിത്രം സാക്ഷിയാണ്. മാനുഷിക മൂല്യങ്ങളുടെ വീണ്ടെടുപ്പിന് ജനസമൂഹം ഐക്യത്തോടെ മുന്നോട്ടുപോകൽ മതനിരപേക്ഷതയുടെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ വ്യാപാര ഭവനിൽ ചേർന്ന സംഗമത്തിൽ ഏരിയ പ്രസിഡൻറ്​ പി.പി. കാസിം മൗലവി അധ്യക്ഷത വഹിച്ചു. ജമാൽ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ഡോ. പി.എ. ജോർജ് ​(റിട്ട. ഡി.എം.ഒ ആയുർവേദം), നഗരസഭ കൗൺസിലർ സനു കൃഷ്ണൻ, ജോർജ് പല്ലാട്ട്, ബഷീർ ഫാറൂഖി, ടി.ജെ. പീറ്റർ(ഡി.സി.സി ജന.സെക്ര), മനോജ് ഇളംദേശം, സി.സി. ശിവൻ (കെ.പി.എം.എസ്​), അരുൺ ഉടുമ്പന്നൂർ തുടങ്ങിയവർ സംസാരിച്ചു. എൻ.എച്ച്​. കാസിം മൗലവി ഖുർആൻ സന്ദേശം നൽകി. കാമ്പയിൻ കൺവീനർ സുബൈർ ഹമീദ് സ്വാഗതവും പി.പി. അനസ് നന്ദിയും പറഞ്ഞു. ---------- ചിത്രം - TDL JAMA-ATH ISLAMI ജമാഅത്തെ ഇസ്​ലാമി തൊടുപുഴ ഏരിയ സംഘടിപ്പിച്ച സൗഹൃദസംഗമത്തിൽ ജമാൽ അസ്​ഹരി മുഖ്യപ്രഭാഷണം നടത്തുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story