Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലൈഫ് പദ്ധതി: ...

ലൈഫ് പദ്ധതി: ജീവനക്കാരുടെ അഭാവം; പരിശോധന പാതിവഴിയിൽ

text_fields
bookmark_border
തൊടുപുഴ: ലൈഫ് മിഷൻ പദ്ധതിയുടെ പുതിയ അപേക്ഷകളുടെ പരിശോധന പാതിവഴിയിൽ. ഉദ്യോഗസ്ഥരുടെ കുറവുമൂലം അപേക്ഷകളുടെ പരിശോധന ജില്ലയിൽ 40 ശതമാനം മാത്രമാണ് പൂർത്തിയാക്കാനായത്​. പരിശോധനക്ക്​ നിയോഗിച്ച ഉദ്യോഗസ്ഥരിൽ കൃഷി അസിസ്​റ്റൻറു​മാരെ വിട്ടുനൽകാനാവില്ലെന്ന് കൃഷിവകുപ്പ് അറിയിച്ചതാണ്​ പ്രതിസന്ധിക്ക് കാരണം. ഇതുമൂലം പരിശോധനക്ക്​ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്ത സ്ഥിതിയാണെന്ന് തദ്ദേശവകുപ്പ്​ അധികൃതർ ചൂണ്ടിക്കാട്ടുന്നു. നവംബർ ഒന്നുമുതലാണ് പരിശോധന ആരംഭിച്ചത്. ഗുണഭോക്തൃ പട്ടികയുടെ കരട് ഡിസംബർ ഒന്നിന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും ഈ സമയത്തിനുള്ളിൽ 25 ശതമാനം പരിശോധനപോലും പൂർത്തിയാകാതെ വന്നതോടെ 20 വരെ തീയതി നീട്ടി. സംസ്ഥാന ലൈഫ് മിഷൻ സർക്കാറിന് കത്ത് നൽകിയതി​ൻെറ അടിസ്ഥാനത്തിലാണ് സമയം നീട്ടിയത്. എന്നാൽ, വേണ്ടത്ര ആളില്ലാത്തതിനാൽ പരിശോധന മന്ദഗതിയിലായിരുന്നു. തുടർന്ന് പ്രശ്‌നപരിഹാരത്തിന്​ ചീഫ് സെക്രട്ടറി നടത്തിയ ചർച്ചയിൽ കൃഷി അസിസ്​റ്റൻറുമാരെ ഉപയോഗിക്കാൻ തീരുമാനിച്ചു. എന്നാൽ, ഇതുവരെ ഉത്തരവ് ഇറങ്ങാത്തതിനാൽ അവർ ഫീൽഡിൽ ഇറങ്ങിയിട്ടില്ല. ഇതോടെ 20നുള്ളിലും കരട് പ്രസിദ്ധീകരിക്കാനാകുമോയെന്ന ആശങ്കയിലാണ് ലൈഫ് മിഷൻ. കൃഷി അസിസ്​റ്റൻറുമാർ പിന്മാറിയതോടെ ചിലയിടങ്ങളിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർമാരും നിസ്സഹകരണത്തിലായിരുന്നു. 58,523 പേരാണ് ജില്ലയിൽ സ്വന്തമായി കിടപ്പാടമെന്ന സ്വപ്നവുമായി പട്ടികയിൽ ഉൾപ്പെടുന്നത് കാത്തിരിക്കുന്നത്. കൃഷി ഇതര ആവശ്യങ്ങൾക്ക് ഉദ്യോഗസ്ഥരെ നൽകാനാവില്ലെന്നായിരുന്നു കൃഷിവകുപ്പി​ൻെറ നിലപാട്. പരിശോധനക്ക്​ ഇറങ്ങിയാൽ കൃഷിനാശത്തി​ൻെറ കണക്കെടുപ്പ്, വിള ഇൻഷുറൻസ്, പി.എം. കിസാൻ പദ്ധതി, ഒരു കോടി ഫലവൃക്ഷത്തൈകളുടെ വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ നിലക്കുമെന്ന്​ ജീവനക്കാർ പറയുന്നു. ഐ.സി.ഡി.എസ് സൂപ്പർവൈസർ, വി.ഇ.ഒമാർ, പഞ്ചായത്ത് അസിസ്​റ്റൻറ്​ സെക്രട്ടറി, കൃഷി അസിസ്​റ്റൻറുമാർ എന്നിവരാണ് അപേക്ഷകരെ നേരിൽകണ്ട് പരിശോധന നടത്തേണ്ടത്. കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 20നകം അപേക്ഷകളുടെ പരിശോധന പൂർത്തിയാക്കാൻ കഴിയുമെന്നാണ്​ കരുതുന്നതെന്ന്​​ ലൈഫ്​ മിഷൻ അധികൃതർ പറയുന്നു. റോഡരികിലെ പാല അപകടാവസ്ഥയിൽ മുട്ടം: മുട്ടം-ഈരാറ്റുപേട്ട റൂട്ടിൽ ചള്ളാവയലിന് സമീപം റോഡരികിൽ നിൽക്കുന്ന പാലമരം ഒടിഞ്ഞുവീഴാവുന്ന നിലയിൽ. തിരക്കേറിയ പാതയോരത്താണ് വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയായി വലിയ പാല നിൽക്കുന്നത്. ഇത് വെട്ടിമാറ്റണമെന്ന് നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായി​െല്ലന്ന് നാട്ടുകാർ പറഞ്ഞു. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന പാതയാണിത്. റോഡരികിലെ ഭീഷണിയായ മരം വെട്ടിമാറ്റാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചിത്രം Paalamaram ചള്ളാവയലിന് സമീപം റോഡരികിൽ അപകടാവസ്ഥയിൽ നിൽക്കുന്ന പാല
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story