Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജപ്പാനിൽ ഉയരെ പറക്കാൻ​...

ജപ്പാനിൽ ഉയരെ പറക്കാൻ​ സൂസി തയ്യാർ

text_fields
bookmark_border
ഹാപ്പി മൺഡേ... ദേശീയ മാസ്​റ്റേഴ്​സ്​ അത്​ലറ്റിക്​ മീറ്റിൽ ടൂർണമൻെറിലെ മികച്ച വനിത അത്​ലറ്റായ തൊടുപുഴ അഞ്ചിരി സ്വദേശി സൂസി മാത്യു ജപ്പാനിൽ നടക്കുന്ന മത്സരത്തിൽ രാജ്യത്തെ പ്രതിനിധാനംചെയ്യും െതാടുപുഴ: എ​ന്തെങ്കിലും നേടിയെടുക്കണമെന്ന്​ ഒരാൾ പൂർണമനസ്സോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവൻ സഹായത്തിനെത്തുമെന്നത്​ ലോക പ്രശസ്​ത നോവലിസ്​റ്റ്​ പൗലോ കൊയ്​ലോയുടെ 'ആൽകെമിസ്​റ്റ്​' നോവലിലൂടെ പറഞ്ഞു​വെച്ചു​​. ഇത്​ അക്ഷരംപ്രതി ശരിവെക്കുകയാണ്​ 69ാം വയസിൽ ട്രാക്കിൽ കൊയ്​തെടുക്കുന്ന വിജയത്തിലൂടെ സൂസി മാത്യു​. ഒരു അത്​ലറ്റാകുക എന്ന മോഹം പാതിവഴിയിൽ അവസാനിപ്പി​​ക്കേണ്ടി വന്നെങ്കിലും ഇവർ​ ആ സ്വപ്​നത്തെ ഒപ്പം കൂട്ടി പ്രായം തളർത്താത്ത മനസ്സുമായി ഇന്ന് സ്വർണവും വെള്ളിയും സ്വന്തമാക്കുകയാണ്​. നവംബർ അവസാനം വാരാണസിയിൽ നടന്ന 65 വയസ്സിനു മുകളിലുള്ളവരുടെ മൂന്നാമത് ദേശീയ മാസ്​റ്റേഴ്​സ്​ അത്​ലറ്റിക്​ മീറ്റിൽ തൊടുപുഴ അഞ്ചിരി സ്വദേശിയായ സൂസി മാത്യു 200 മീ., 400 മീ. ഓട്ടത്തിലും ഹൈജംപിലും സ്വർണവും 4 x 400 മീ. റി​േലയിൽ വെള്ളിയും നേടി ടൂർണമൻെറിലെ ഏറ്റവും മികച്ച വനിത അത്​ലറ്റായി. മൂന്നു സ്വർണമെഡലും ഒരു വെള്ളിയും നേടി ദേശീയ ചാമ്പ്യൻഷിപ്പിലെ താരമായി മാറിയ സൂസി ജനുവരിയിൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ മാസ്​റ്റേഴ്സ് അത്​ലറ്റിക് മീറ്റിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്ക​പ്പെട്ടു​​. മുൻ വർഷങ്ങളിലും ഇവർ മികച്ച പ്രകടനമാണ്​ കാഴ്​ചവെച്ചത്​. കുടയത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്ന പഴയിടം പി.ജെ. മാത്യുവി​ൻെറ ഭാര്യയാണ്​ സൂസി. വിദ്യാർഥിയായിരിക്കു​േമ്പാൾതന്നെ കായിക രംഗത്ത്​ കഴിവ്​ തെളിയിച്ചിരുന്നെങ്കിലും അന്നത്തെക്കാലത്ത്​ വീട്ടുകാർക്കൊന്നും മത്സരങ്ങളിൽ പ​ങ്കെടുക്കുന്ന​തിനോട്​ താൽപര്യമില്ലായിരുന്നെന്ന്​ സൂസി പറയുന്നു. എങ്കിലും സ്​പോർട്​സിനോടുള്ള ഇഷ്​ടംമൂലം സ്​കൂളിലെ മത്സരങ്ങളുടെ മുന്നിലെല്ലാം പേര്​ നൽകുമായിരുന്നു. ആരുമറിയാതെ മത്സരത്തിനുമിറങ്ങും. പാലാ അൽഫോൻസ കോളജിൽ പ്രീഡിഗ്രിക്ക്​ പഠിക്കു​േമ്പാൾ ഹൈ​ജംപിൽ സംസ്ഥാനതല​ സെലക്​ഷൻ ലഭിച്ചെങ്കിലും പ​​ങ്കെടുത്തില്ല. പഠനം പൂർത്തിയാക്കി അധികം വൈകാതെ വിവാഹവും കഴിഞ്ഞു. പിന്നീടങ്ങോട്ട്​ ജീവിതം തിരക്കി​ട്ടോടു​​േമ്പാഴും സ്​പോർട്​സിനോടുള്ള താൽപര്യം ​മനസ്സിൽ കാത്തു. ടി.വിയിൽ റിലേയും ഹൈജംപ്​​ മത്സരവുമൊക്കെ കാണാൻ സമയം കണ്ടെത്തി. പത്രങ്ങള​ിലെ കായിക​വാർത്തകൾ വായിക്കാതെ വിടില്ല. നാല്​ വർഷം മുമ്പ്​​ മാസ്​റ്റേഴ്​സ്​ അത്​ലറ്റിക് മീറ്റിനെക്കുറിച്ച്​ വായിച്ചറിഞ്ഞപ്പോൾ മുതൽ പ​ങ്കെടുക്കണമെന്ന ആഗ്രഹം കയറിക്കൂടി​​. മകൾ കൊച്ചുറാണിയോട്​ കാര്യം പറഞ്ഞു. മകളുടെ ഭർത്താവാണ്​​​ അതിൽ പ​​ങ്കെടുക്കാനുള്ള സൗകര്യങ്ങൾ ചെയ്​തുതന്നത്​​. രാവിലെ മത്സരം നടക്കുന്ന സ്ഥലത്തെത്തിച്ചു. ആരെങ്കിലും കളിയാക്കിയാലോ എന്നോർത്ത്​​ ആരോടും പറഞ്ഞില്ല​. മെഡലുമായി വൈകീട്ട്​ വീട്ടിലെത്തിയപ്പോഴാണ്​ ഭർത്താവ്​ മാത്യുപോലും വിവരമറിഞ്ഞത്​. തുടർ മാസ്​റ്റേഴ്​സ്​ മീറ്റിലെല്ലാം ഇവർ കഴിവ്​ പ്രകടിപ്പിച്ചു​. വീട്ടിൽ ഒമ്പത്​ പശുവുണ്ട്​. ഇവയുടെ പരിപാലനവും ഇതിന്​ പിറകെയുള്ള ഓട്ടവുമാണ്​ ത​ൻെറ പ്രധാന പരിശീലനമെന്നാണ്​ സൂസി ചിരിച്ചുകൊണ്ട്​ പറയുന്നത്​​. പ്രായവുമായി ബന്ധപ്പെട്ട ബു​ദ്ധിമുട്ടുകളൊന്നും ഇതുവരെ വലച്ചിട്ടില്ലെന്നും അവർ പറയുന്നു. സ്വന്തമായി പണം മുടക്കിയാണ്​ ഈ മത്സരങ്ങളിലൊക്കെ പ​ങ്കെടുക്കുന്നത്​. ഇടക്കൊക്കെ മുതലക്കോടം ഗ്രൗണ്ടിൽ പരിശീലനത്തിന്​ ഭർത്താവുമൊത്ത്​ പോകും. മെഡൽ നേട്ടമറിഞ്ഞ്​ ഇപ്പോൾ നാട്ടുകാരും വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ അഭിനന്ദം അറിയിക്കു​േമ്പാൾ ഏറെ സന്തോഷ​ം തോന്നുന്നുണ്ടെന്നും സൂസി പറഞ്ഞു. മറ്റുമക്കൾ: റെയ്​സൺ, ലിനീറ്റ​. ----- അഫ്​സൽ ഇബ്രാഹിം --------- TDL SOOSY മാസ്​റ്റേഴ്​സ്​ അത്​ലറ്റിക്​ മീറ്റിൽ ലഭിച്ച മെഡലുകളുമായി സൂസി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story