Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതരിശുരഹിത...

തരിശുരഹിത വള്ളിക്കോട്​ പദ്ധതിക്ക്​ തുടക്കം; കൊല്ലായി പാടത്ത് ഞാറുനടാൻ മന്ത്രിയും

text_fields
bookmark_border
കൊടുമൺ: തരിശുരഹിത വള്ളിക്കോട്​ പദ്ധതിക്ക്​ തുടക്കം. കൈപ്പട്ടൂര്‍ കൊല്ലായി പാടശേഖരം മൂന്നാം കലുങ്കില്‍ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. വള്ളിക്കോട് പഞ്ചായത്തിലെ തരിശുകിടക്കുന്ന മുഴുവന്‍ സ്ഥലങ്ങളും കൃഷിയോഗ്യമാക്കാനുള്ള പദ്ധതിയാണ് തരിശുരഹിത വള്ളിക്കോട് പദ്ധതി. സുഭിക്ഷ കേരളം പദ്ധതിയില്‍പെടുത്തി ത്രിതല പഞ്ചായത്ത്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് എന്നിവയുടെ സഹകരണത്തോടെ കൊല്ലായി പാടശേഖരത്ത് നെല്‍കൃഷി ഞാറുനടീല്‍ നടത്തിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. പച്ചക്കറിയില്‍ സ്വയം പര്യാപ്തതയിലേക്ക് എത്താന്‍ ഞങ്ങളും കൃഷിയിലേക്ക് എന്ന മുദ്രാവാക്യവുമായി എല്ലാവരും കൃഷിയിലേക്കിറങ്ങണമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഏഴു ലക്ഷം ടണ്‍ പച്ചക്കറികള്‍കൂടി ഉൽപാദിപ്പിക്കാനായാല്‍ കേരളത്തിന്​ പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടാന്‍ സാധിക്കും. കര്‍ഷക തൊഴിലാളികളായ കുറ്റിവടക്കതില്‍ കൊച്ചുചെറുക്കന്‍, മലയില്‍ പുരയ്ക്കല്‍ കുട്ടി എന്നിവരെ മന്ത്രി ആദരിച്ചു. കരിമ്പുകൃഷി പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. അടുക്കളത്തോട്ടം പച്ചക്കറിതൈ വിതരണ ഉദ്ഘാടനം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ജിജി സജി കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സൻ വിജയലക്ഷ്മിക്ക് നല്‍കി നിര്‍വഹിച്ചു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ആര്‍. മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ നീതു ചാര്‍ളി, വള്ളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ സോജി പി. ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആര്‍. പ്രമോദ്, വള്ളിക്കോട് ഗ്രാമപഞ്ചായത്ത്​ അംഗം എം.പി. ജോസ്, സ്ഥിരം സമിതി അധ്യക്ഷരായ എസ്. ഗീതാകുമാരി, ജി. സുഭാഷ്, പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഇന്‍ ചാര്‍ജ് ടി.ജെ. ജോര്‍ജ് ബോബി, സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ................................... 'കൊടുമണ്ണില്‍ റൈസ് മില്‍ സ്ഥാപിക്കും' കൊടുമൺ: കാര്‍ഷിക വികസനത്തി​ൻെറ ഭാഗമായി ജില്ല പഞ്ചായത്ത് കൊടുമണ്ണില്‍ ഒരു കോടി രൂപ ​െചലവില്‍ റൈസ് മില്‍ സ്ഥാപിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. നെല്‍കൃഷിക്ക്​ 1.25 കോടി രൂപ ജില്ല പഞ്ചായത്ത് നീക്കി​െവച്ചിട്ടുണ്ട്. അവയില്‍ ഒരു വിഹിതം വള്ളിക്കോട് പഞ്ചായത്തിനും ലഭ്യമാക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പറഞ്ഞു. തരിശുരഹിത വള്ളിക്കോട് പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ കരിമ്പുകൃഷി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. PTL 12 MINISTER NADEEL കൈപ്പട്ടൂര്‍ കൊല്ലായി പാടശേഖരം മൂന്നാം കലുങ്കില്‍ തരിശുരഹിത വള്ളിക്കോട് പദ്ധതിയുടെ ഉദ്ഘാടനം ഞാറുനട്ട് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story