Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2021 5:32 AM IST Updated On
date_range 11 Dec 2021 5:32 AM ISTതേക്കടി തുറന്നു, ബോട്ട് സവാരി തുടങ്ങി, സഞ്ചാരികൾക്ക് ആഹ്ലാദം
text_fieldsbookmark_border
കുമളി: ഒരു മാസത്തോളമായി അടഞ്ഞുകിടന്ന തേക്കടി ഉൾപ്പെടുന്ന വിനോദസഞ്ചാര മേഖലക്ക് ആശ്വാസം പകർന്ന് തേക്കടിയിൽ വെള്ളിയാഴ്ച മുതൽ ബോട്ട് സവാരി ആരംഭിച്ചു. മഴയും പ്രതികൂല കാലാവസ്ഥയും മുല്ലപ്പെരിയാർ വിവാദവുമാണ് കഴിഞ്ഞമാസം 14ന് തടാകത്തിലെ ബോട്ട് സവാരി നിർത്തിവെക്കാൻ കാരണമായത്. കഴിഞ്ഞ ദീപാവലി സീസണിൽപോലും തേക്കടിയിൽ ബോട്ട് സവാരി ഇല്ലാതിരുന്നത് വിനോദസഞ്ചാര മേഖലക്ക് വലിയ നഷ്ടമാണ് വരുത്തിയത്. ബോട്ട് സവാരി ഇെല്ലന്നറിഞ്ഞിട്ടും തേക്കടി കാണാനെത്തിയ വിനോദസഞ്ചാരികൾക്ക് പ്രതീക്ഷിക്കാതെ ബോട്ട് സവാരിക്ക് അവസരം ലഭിച്ചത് ഏറെ സന്തോഷത്തിനിടയാക്കി. അണക്കെട്ടിലെ ജലനിരപ്പ് 142ൽ തുടരുന്നതുമൂലം തേക്കടി തടാകത്തിൻെറ തീരങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്. തീരങ്ങൾ ഇല്ലാത്തതിനാൽ വന്യജീവികളെ കാണുന്നത് അപൂർവമാണെങ്കിലും ജലം നിറഞ്ഞ തടാകവും മഴ പെയ്തൊഴിഞ്ഞ വനമേഖലയുടെ പച്ചപ്പുമാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. ......... Cap: ഇടവേളക്കുശേഷം തേക്കടി തടാകത്തിൽ ബോട്ട് സവാരി വെള്ളിയാഴ്ച പുനരാരംഭിച്ചപ്പോൾ ........
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
