Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2021 5:29 AM IST Updated On
date_range 11 Dec 2021 5:29 AM ISTഉന്നത വിദ്യാഭ്യാസ സന്ദേശ യാത്രക്ക് സ്വീകരണം
text_fieldsbookmark_border
മൂലമറ്റം: ഐക്യ മലഅരയ മഹാസഭ ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ സന്ദേശ യാത്രക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം. യാത്രയുടെ മൂന്നാം ദിവസം പൂമാല സ്കൂൾ ജങ്ഷൻ, സ്വാമിക്കവല, പൂച്ചപ്ര, പതിപ്പള്ളി, മൂലമറ്റം ടൗൺ, അശോക കവല എന്നീ കേന്ദ്രങ്ങളിലാണ് സ്വീകരണം നൽകിയത്. ഐക്യ മലഅരയ മഹാസഭ സംസ്ഥാന പ്രസിഡൻറ് സി.ആർ. ദിലീപ്കുമാർ, ജനറൽ സെക്രട്ടറി പി.കെ. സജീവ്, വൈസ് പ്രസിഡൻറ് കെ.കെ. വിജയൻ, ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ.സി.കെ. സ്മിത, വനിത സംഘടന സംസ്ഥാന പ്രസിഡൻറ് കവിത രാജൻ, ഐക്യ മലഅരയ മഹാസഭ ജില്ല സെക്രട്ടറി എം.കെ. സജി, പി.എൻ. മോഹനൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. യാത്ര ഡിസംബർ 14 ന് മുരിക്കുംവയൽ ശ്രീ ശബരീശ കോളജിൽ സമാപിക്കും. tdlmltm2 ഐക്യ മലഅരയ മഹാസഭയുടെ ഉന്നത വിദ്യാഭ്യാസ സന്ദേശ യാത്രക്ക് പൂമാലയിൽ നൽകിയ സ്വീകരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
