Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകഞ്ഞിക്കുഴി...

കഞ്ഞിക്കുഴി പഞ്ചായത്തിലെ നിർമാണ ജോലികളിലെ അഴിമതി; അന്വേഷണം തുടങ്ങി

text_fields
bookmark_border
ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിൽ 2018 മുതൽ 2021 മാർച്ച് വരെ നടത്തിയ നിർമാണ ജോലികളിൽ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടന്നെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പഞ്ചായത്ത്​ ഒാഫിസിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം ഇതു സംബന്ധിച്ച ഫയലുകൾ പിടിച്ചെടുത്തു. പഴയരിക്കണ്ടം സ്വദേശി രേഖാമൂലം നൽകിയ പരാതിയിലാണ് അന്വേഷണം. 2016 മുതൽ 2021 വരെ പൊതുമരാമത്ത്​ വകുപ്പിന്​ കീഴിൽ നടത്തിയ 19 ടെൻഡർ ജോലികളിൽ അഴിമതി നടന്നെന്നാണ്​ പരാതി. മക്കുവള്ളി, ചുരുളിപ്പതാൽ, ആൽപ്പാറ തുടങ്ങിയ വാർഡുകളിൽ നടത്തിയ നിർമാണ ജോലികളിൽ അഴിമതി നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായാണ്​ വിവരം. എന്നാൽ അന്വേഷണം പൂർത്തിയായ ശേഷമേ എത്രരൂപയുടെ ക്രമക്കേട്​ നടന്നെന്ന്​ വ്യക്തമാകൂവെന്ന്​ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 50 ലക്ഷം രൂപയുടെയെങ്കിലും അഴിമതി നടന്നതായാണ്​ പ്രാഥമിക നിഗമനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story