Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവ്യക്തി വഴിയടച്ചു;...

വ്യക്തി വഴിയടച്ചു; നീതിതേടി വയോധിക ദമ്പതികൾ

text_fields
bookmark_border
ചെറുതോണി: വ്യക്തി വീട്ടിലേക്കുള്ള വഴിയടച്ച് സഞ്ചാരം തടസ്സപ്പെടുത്തിയ വയോധിക ദമ്പതികൾ നീതി തേടി അലയുന്നു. വാഴത്തോപ്പ് എട്ടാംവാർഡ് പേപ്പാറ ആലാനിക്കൽ ദേവസ്യയുടെയും കുടുംബത്തി​ൻെറയും ജീവിതമാണ്​ വഴിമുട്ടിയത്​. കലക്ടർക്ക് പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് ഇവർ പറയുന്നു. പൈനാവ്-താന്നിക്കണ്ടം-അശോക റോഡ്​ നിർമാണത്തിൻെറ ഭാഗമായി വീതികൂട്ടാനാണ് ദേവസ്യയുടെ വീട്ടിലേക്ക് കയറുന്ന വഴി ഇടിച്ചുനിരത്തിയത്. പിന്നീട് കരാറുകാരൻ വീടിന്​ സംരക്ഷണഭിത്തി കെട്ടിനൽകി. എന്നാൽ, വീട്ടിലേക്ക് കയറുന്ന വഴി പ്രധാന റോഡിനോട് ചേർന്ന്​ നിർമിച്ചാൽ മാത്രമേ ഇവർക്ക് തടസ്സമില്ലാതെ വീട്ടിലേക്ക് കയറാൻ കഴിയൂ. എന്നാൽ, ഈ വഴി റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് താന്നിക്കണ്ടം സ്വദേശിയായ വ്യക്തി കല്ല്​ കുഴിച്ചിട്ടിരിക്കുകയാണ്. ഇതുമൂലം വീട്ടിലേക്കുള്ള വഴിയുടെ നിർമാണവും നിലച്ചു. 16 വർഷം മുമ്പ് വാങ്ങിയ പട്ടയഭൂമിയിലുള്ള വീട്ടിലേക്കാണ് ഇപ്പോൾ ഇവരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്നത്. പ്രായമായ ദമ്പതികൾ ദിവസവും ഇതുവഴി കയറിയിറങ്ങുവാൻ പ്രയാസപ്പെടുകയാണ്. പൊതുപ്രവർത്തകരും പഞ്ചായത്ത് പ്രസിഡൻറും വിഷയത്തിൽ ഇടപെ​െട്ടങ്കിലും പരിഹാരം ഉണ്ടായില്ല. സഞ്ചാരസ്വാ​തന്ത്ര്യം പുനഃസ്ഥാപിക്കാൻ കലക്​ടർ ഇടപെടണമെന്നാണ്​ ദേവസ്യയുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story