Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജൂനിയർ അത്‌ലറ്റിക്...

ജൂനിയർ അത്‌ലറ്റിക് മീറ്റ്​: എൻ.ആർ സിറ്റിക്ക്​ ഓവറോൾ കിരീടം

text_fields
bookmark_border
ജൂനിയർ അത്‌ലറ്റിക് മീറ്റ്​: എൻ.ആർ സിറ്റിക്ക്​ ഓവറോൾ കിരീടം
cancel
കട്ടപ്പന: കാൽവരി മൗണ്ടിൽ നടന്ന ജില്ല ജൂനിയർ അത്‌ലറ്റിക് മീറ്റിൽ 377 പോയൻറ് നേടി എൻ.ആർ സിറ്റി ഓവറോൾ കീരീടം ചൂടി. 225 പോയൻറ് നേടിയ അത്്ലറ്റിക് ക്ലബ്‌ ഇരട്ടയാർ റണ്ണർ ആപ്പായി. 159 പോയൻറുമയി എസ്.എം.എച്ച്​.എസ്.എസ് മുരിക്കാശ്ശേരി മൂന്നാംസ്ഥാനത്തെത്തി. സ്കൂൾ, കോളജ് ക്ലബുകളെ പ്രതിനിധീകരിച്ച്​ 14, 16, 18, 20 പ്രായ ഗ്രൂപ്പുകളിലായി നടന്ന മത്സരത്തിൽ 600 ആൺ, പെൺ കായിക താരങ്ങൾ പങ്കെടുത്തു. സമാപന സമ്മേളനം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് റോമിയോ സെബാസ്​റ്റ്യൻ ഉദ്ഘാടനം ചെയ്തു. അത്‌ലറ്റിക് അസോ. പ്രസിഡൻറ് പി.എസ്. ഡൊമിനിക് അധ്യക്ഷതവഹിച്ചു. ജിറ്റോ മാത്യു, സുരേഷ് ബാബു, ടോം ടി.ജോസ് തുടങ്ങിയവർ നേതൃത്വം നൽകി. കോഴിക്കോട് നടക്കുന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കേണ്ട ജില്ല ടീമിനെ ഈ മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കും. ഫോട്ടോ: കാൽവരി മൗണ്ടിൽ നടന്ന ജില്ല ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഒാവറോൾ കിരീടം ചൂടിയ എൻ.ആർ സിറ്റി ടീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story