Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരണ്ട്​ അംഗങ്ങൾ...

രണ്ട്​ അംഗങ്ങൾ കൂറുമാറി; മൂന്നാർ പഞ്ചായത്തിൽ യു.ഡി.എഫ്​ ഭരണം വീണു

text_fields
bookmark_border
മൂന്നാർ: മൂന്നാർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ യു.ഡി.എഫിന്​ ഭരണം നഷ്​ടമായി. യു.ഡി.എഫിൽനിന്ന്​ കൂറുമാറിയ രണ്ട്​ അംഗങ്ങൾ പിന്തുണച്ചതോടെയാണ്​ അവിശ്വാസം പാസായത്​. അവിശ്വാസം ചർച്ചക്ക്​ വരാനിരിക്കെ പ്രസിഡൻറ്​ എം. മണിമൊഴി വെള്ളിയാഴ്​ച രാവിലെ രാജിവെച്ചു. വൈസ് പ്രസിഡൻറ് മാർഷ് പീറ്റർ അവിശ്വാസത്തിലൂടെ പുറത്തായി. ഒരു അംഗത്തി​ൻെറ ഭൂരിപക്ഷത്തിലായിരുന്നു മൂന്നാർ പഞ്ചായത്തിൽ യു.ഡി.എഫ്​ ഭരണം. ഭരണ മുന്നണിയിൽ പിളർപ്പുണ്ടാക്കിയാണ് ഇടതുമുന്നണി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. നടയാർ വാർഡ് അംഗം പ്രവീണയും പഴയ മൂന്നാർ വാർഡ് അംഗം രാജേന്ദ്രനും അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെ യു.ഡി.എഫിന് ഭരണം നഷ്​ടമായി. യു.ഡി.എഫ്​ 11, എൽ.ഡി.എഫ്​ 10 എന്നിങ്ങനെയായിരുന്നു പഞ്ചായത്തിൽ കക്ഷിനില. അവിശ്വാസ ചർച്ചയിൽനിന്ന്​ വിട്ടുനിൽക്കാൻ മുഴുവൻ അംഗങ്ങൾക്കും കോൺഗ്രസ് വിപ്പ് നൽകിയിരുന്നു. രാജേന്ദ്രനും പ്രവീണക്കും രാജേന്ദ്രനും പ്രവീണക്കും വിപ്പ് നേരിട്ട് നൽകാൻ കഴിയാത്തതിനാൽ വീട്ടിൽ പതിച്ചു. വെള്ളിയാഴ്ച രാവിലെ അവിശ്വാസ പ്രമേയം ചർച്ചക്ക് എടുക്കുന്നതിന് മുമ്പുതന്നെ പ്രസിഡൻറ്​ മണിമൊഴി രാജി​െവച്ചു. ഉച്ചകഴിഞ്ഞ് വൈസ് പ്രസിഡൻറിന് എതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ രണ്ട് കോൺഗ്രസ് അംഗങ്ങൾ ഉൾപ്പെടെ 12പേരും ഹാജരായി. ഇവർ അനുകൂലമായി വോട്ടുചെയ്തതോടെ വൈസ് പ്രസിഡൻറ് പുറത്തായതായി വരണാധികാരിയും ബോക്ക് പഞ്ചായത്ത് സെക്രട്ടറിയുമായ ടോമി ജോസഫ് പ്രഖ്യാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story