Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 5:28 AM IST Updated On
date_range 10 Dec 2021 5:28 AM ISTവഖഫ് ബോർഡ് നിയമനം: തീരുമാനം പിൻവലിക്കണം -റാവുത്തർ ഫെഡറേഷൻ
text_fieldsbookmark_border
തൊടുപുഴ: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പിൻവലിക്കണമെന്ന് റാവുത്തർ ഫെഡറേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വിശ്വാസികൾ മതപ്രവർത്തനത്തിന് നൽകിയ കോടികളുടെ സ്വത്ത് ദൈവവിശ്വാസമില്ലാത്തവർ കൈകാര്യം ചെയ്യുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും. നിരന്തരമായി മുസ്ലിം വിഭാഗത്തെ അവഗണിക്കുന്ന സർക്കാർ നയം തിരുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. വഖഫ് നിയമന വിഷയത്തിൽ പാണക്കാട് ഹൈദരലി തങ്ങൾ രക്ഷാധികാരിയായ മുസ്ലിം കോഓഡിനേഷൻ കമ്മിറ്റിയിൽ അംഗമായ റാവുത്തർ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് അഡ്വ. മെഹബൂബ് ഷെരീഫിൻെറ ആഹ്വാനപ്രകാരം പ്രതിഷേധ സമരപരിപാടികളിൽ പങ്കെടുക്കാനും യോഗം തീരുമാനിച്ചു. പ്രസിഡൻറ് വി.എസ്. സെയ്തുമുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.എ. മുഹമ്മദ് സക്കീർ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ഡോ. കെ.എം. അൻവർ, ജില്ല ജനറൽ സെക്രട്ടറി കെ.എം. മൂസ, ട്രഷറർ പി.എസ്. ഇസ്മായിൽ, വൈസ് പ്രസിഡൻറ് കെ.ഐ. ഷാജി, ശിഹാബ്, അൻസാർ കാസിം എന്നിവർ പങ്കെടുത്തു. സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം തൊടുപുഴ: ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ജനുവരിയിൽ ആരംഭിക്കുന്ന മത്സര പരീക്ഷകൾക്കുള്ള സൗജന്യ കോച്ചിങ്ങിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാർഥികൾക്ക് പരിശീലനം സൗജന്യമാണ്. ആറുമാസമാണ് പരിശീലന കാലാവധി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20ന് വൈകീട്ട് അഞ്ചുവരെ. ഉദ്യോഗാർഥികൾ 18 വയസ്സ് തികഞ്ഞവരും എസ്.എസ്.എൽ.സിയോ ഉയർന്ന യോഗ്യതയോ ഉള്ളവരും ആകണം. വ്യക്തിഗതവിവരങ്ങൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിട്ടോ, പ്രിൻസിപ്പൽ സി.സി.എം.ഐ കാരിക്കോട് വിലാസത്തിലോ അപേക്ഷിക്കാം. ഫോൺ: 9447512032.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story