Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമരത്തിന്​ മുകളിൽ...

മരത്തിന്​ മുകളിൽ വെച്ച് ദേഹാസ്വാസ്ഥ്യം; ഫയർഫോഴ്​സ്​ രക്ഷിച്ചു

text_fields
bookmark_border
മരത്തിന്​ മുകളിൽ വെച്ച് ദേഹാസ്വാസ്ഥ്യം; ഫയർഫോഴ്​സ്​ രക്ഷിച്ചു
cancel
ചെറുതോണി: കൊമ്പ് മുറിക്കുന്നതിനിടെ മരത്തിൽ കുടുങ്ങിയയാളെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കരിമ്പൻ പുതിയിടത്തു കുന്നേൽ ഷാജഹാൻെറ പുരയിടത്തിൽ കൊമ്പ് വെട്ടാൻ കയറിയ കൂടക്കാട്ട് ബാബുവാണ് (50) മരത്തിന് മുകളിൽ കുടുങ്ങിയത്. വ്യാഴാഴ്​ച രാവിലെ പത്തരക്കാണ് സംഭവം. 50 അടി ഉയരമുള്ള മരത്തിന് മുകളിൽ കയറി ശിഖരം വെട്ടുന്നതിനിടെ രക്തസമ്മർദം കൂടി തളർന്നുവീഴുകയായിരുന്നു. മരത്തിൽ അള്ളിപ്പിടിച്ചിരുന്ന ബാബുവിനെ വീട്ടുകാരും സമീപവാസികളും അറിയിച്ചതിനെ തുടർന്ന് കരിമ്പനിലെ ചുമട്ടുതൊഴിലാളികളും നാട്ടുകാരും ഓടിയെത്തി മരത്തിൽക്കയറി ഉടുമുണ്ടഴിച്ച്​ മരത്തിൽത്തന്നെ ബന്ധിച്ച ശേഷം ഫയർഫോഴ്സിനെ അറിയിച്ചു. ഇടുക്കിയിൽ നിന്നെത്തിയ ഫയർ സ്‌റ്റേഷൻ ഓഫിസർ ഇൻ ചാർജ് കെ.വി. ജോയിയുടെയും സീനിയർ ഫയർ ഓഫിസർ അനീഷ് പി. ജോയിയുടെയും നേതൃത്വത്തിൽ താഴെയിറക്കി ആശുപത്രിയിലെത്തിച്ചു. [09/12, 3:07 PM] Dhanapalan Mankuva: ഫോട്ടോ മരത്തിൽ കുടുങ്ങിയ ബാബുവിനെ ഫയർഫോഴ്​സ്​ താഴെയിറക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story