Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2021 5:38 AM IST Updated On
date_range 9 Dec 2021 5:38 AM ISTബിപിൻ റാവത്തിെൻറ സ്നേഹവായ്പ് ഏറ്റുവാങ്ങിയ ഓർമയിൽ റെജി ജോസഫ്
text_fieldsbookmark_border
ബിപിൻ റാവത്തിൻെറ സ്നേഹവായ്പ് ഏറ്റുവാങ്ങിയ ഓർമയിൽ റെജി ജോസഫ് കട്ടപ്പന: ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്തസേന മേധാവി ജനറൽ ബിപിൻ റാവത്തിൻെറ സ്നേഹവായ്പ് ഏറ്റുവാങ്ങിയ ഓർമയിൽ ഇരട്ടയാറിലെ എൻ.സി.സി ലഫ്റ്റനൻറ് റെജി ജോസഫ്. 2017 ലെ റിപ്പബ്ലിക്ദിന പരേഡിന് നാലുദിവസം മുമ്പാണ് റെജി ജോസഫിനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന എൻ.സി.സി ഓഫിസർമാർക്കും കാഡറ്റുകൾക്കും ജനറൽ ബിപിൻ റാവത്തിൻെറ ഭവനത്തിലേക്ക് ക്ഷണം ലഭിച്ചത്. കേരളത്തിൽനിന്നും ലക്ഷദ്വീപിൽനിന്നുമായി റിപ്പബ്ലിക് ദിന പരേഡിന് പോയ 110 പേരിൽ പ്രത്യേകം െതരഞ്ഞെടുത്ത എട്ടുപേർക്കാണ് ജനറൽ റാവത്തിൻെറ വീട്ടിലേക്ക് ക്ഷണം ലഭിച്ചത്. ഒരു ദിവസം ഉച്ചക്കാണ് അദ്ദേഹത്തിൻെറ ഭവനത്തിൽ എത്തിയത്. വളരെ സ്നേഹത്തോടെ അദ്ദേഹം എല്ലാവരെയും സ്വാഗതം ചെയ്യുകയും ഓരോരുത്തരോടും പ്രത്യേകം സംസാരിക്കുകയും ചെയ്തു. ഉച്ചക്ക് അദ്ദേഹത്തോടൊപ്പമായിരുന്നു ഭക്ഷണം. കരസേന മേധാവിയായിരുന്നു അന്ന് അദ്ദേഹം. ഇന്ത്യൻ കരസേനയുടെ തലവനോടൊപ്പം ഭക്ഷണം കഴിക്കാനും അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കാനും സംസാരിക്കാനും കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്നും റെജി ജോസഫ് പറഞ്ഞു. ഫോട്ടോ- 2017 റിപ്പബ്ലിക്ദിന പരേഡിന് നാലുദിവസം മുമ്പ് അന്ന് കരസേന മേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻെറ ഭവനത്തിൽ റെജിയും എൻ.സി.സി കാഡറ്റുകളും ചേർന്നെടുത്ത ചിത്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
