Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2021 5:34 AM IST Updated On
date_range 9 Dec 2021 5:34 AM ISTഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് ഒന്ന്, ബി.ജെ.പി ഒന്ന്
text_fieldsbookmark_border
തൊടുപുഴ: ജില്ലയിലെ രണ്ട് പഞ്ചായത്ത് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒരിടത്ത് യു.ഡി.എഫ് സീറ്റ് നിലനിർത്തുകയും ഒരിടത്ത് ബി.ജെ.പി ഒരു വോട്ടിന് വിജയിക്കുകയും ചെയ്തു. ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഇഡലിപ്പറക്കുടി വാർഡിലാണ് ഒരു വോട്ടിൻെറ ഭൂരിപക്ഷത്തിന് ബി.ജെ.പിയുടെ ചിന്താമണി കാമരാജ് വിജയിച്ചത്. യു.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. ചിന്താമണിക്ക് 39ഉം എൽ.ഡി.എഫിലെ ശ്രീദേവി രാജമുത്തുവിന് 38ഉം യു.ഡി.എഫിലെ ചന്ദ്രക്ക് 15ഉം വോട്ട് ലഭിച്ചു. രാജാക്കാട് പഞ്ചായത്തിലെ ഒമ്പതാംവാർഡായ കുരിശുംപടിയിലെ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി. യു.ഡി.എഫിലെ പ്രിൻസ് തോമസ് 429 വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. പ്രിൻസ് തോമസ് 678ഉം എൽ.ഡി.എഫിലെ കെ.പി. അനിൽ 249ഉം വോട്ട് നേടി. ........................ കണ്ടക്ടറെ മർദിച്ച സംഭവം: രണ്ടുപേർ അറസ്റ്റിൽ തൊടുപുഴ: സമൂഹമാധ്യമത്തിൽ മതസ്പർധ വളർത്തുന്ന പോസ്റ്റ് ഷെയർ ചെയ്തതുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി കണ്ടക്ടറെ മർദിച്ച സംഭവത്തിൽ രണ്ട് പേരെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പംകല്ല് ഇടവെട്ടി കോതായിക്കുന്നേൽ അനസ് (48), കീരിയോട് കണ്ടത്തിൻകരയിൽ ഷാനവാസ് (38) എന്നിവരെയാണ് തൊടുപുഴ ഡിവൈ.എസ്.പി കെ. സദൻെറ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ എസ്.ഡി.പി.െഎ പ്രവർത്തകരാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തൊടുപുഴക്കുസമീപം മുള്ളരിങ്ങാട് സ്വദേശി താന്നിക്കൽ മനു സുധനെ (40) ബസ് യാത്രക്കിടെ ഒരു സംഘം മർദിച്ചത്. മതസ്പർധ വളർത്തിയതിന് ഇയാൾക്കെതിരെയും കാളിയാർ പൊലീസിൽ കേസുണ്ട്. ആദിവാസി വിഭാഗത്തിൽപെട്ട മനു ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടറാണ്. കേസിൽ ആകെ 12 പ്രതികളാണുള്ളത്. കണ്ടാലറിയാവുന്ന രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുന്നതായും പൊലീസ് പറഞ്ഞു. ................................. ആയുർഫെഡ് ഉദ്ഘാടനം ഇന്ന് തൊടുപുഴ: ഇടുക്കി ആയുർവേദിക് കോഓപ് സൊസൈറ്റിയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10ന് മണക്കാട് ജങ്ഷനിൽ പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കും. പ്രസിഡൻറ് ബിജു നടുവാരത്തിൽ അധ്യക്ഷത വഹിക്കും. ക്ലിനിക്കിൻെറ ഉദ്ഘാടനം നഗരസഭ ചെയർമാൻ സനീഷ് ജോർജും ഔഷധശാലയുടെ ഉദ്ഘാടനം ഔഷധി മുൻ ചെയർമാൻ മാത്യു സ്റ്റീഫനും നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story