Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2021 5:30 AM IST Updated On
date_range 9 Dec 2021 5:30 AM ISTതോട്ടം മേഖലയിലെ തൊഴിലാളികളുടെ ദുരിതം ലോക്സഭയിൽ ഉന്നയിച്ച് എം.പി
text_fieldsbookmark_border
ഇടുക്കി: തേയിലത്തോട്ടങ്ങൾ നേരിടുന്ന പ്രതിസന്ധിയും തൊഴിലാളികളുടെ ജീവൽ പ്രശ്നങ്ങളും പരിഗണിച്ച് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ 104 തേയില തോട്ടങ്ങൾ ഉണ്ട്. അതിൽ 74ഉം ഇടുക്കി ജില്ലയിലാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന തൊഴിലാളികളുടെ ജീവിത സാഹചര്യം പരിതാപകരമാണ്. ലയങ്ങളുടെ പരിമിതികളും കുടിവെള്ള പ്രശ്നവും ശൗചാലയങ്ങളുടെ അപര്യാപ്തതയും ഉൾെപ്പടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ മാനേജ്മൻെറുകളുടെ ഉത്തരവാദിത്തമാണെങ്കിലും അവർ സാമ്പത്തിക പരിമിതികൾ നിരത്തി പിന്നോട്ടുപോവുകയാണ്. പീരുമേട്ടിൽ 17 തോട്ടങ്ങൾ ഭാഗികമായി മാത്രമാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ കൂലി വിതരണം മുടങ്ങുന്നതും തൊഴിലാളി സമരങ്ങളും പതിവാണ്. ഈ ഘട്ടത്തിൽ അസമിലും ബംഗാളിലും പ്രഖ്യാപിച്ചതുപോലെ കേന്ദ്ര സർക്കാർ അടിയന്തരമായി 1000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. ജില്ലയിലെ തോട്ടം തൊഴിലാളികളുടെ പ്രതിസന്ധിയും ലയങ്ങളിലെ ദുരിത ജീവിതവും സംബന്ധിച്ച് 'മാധ്യമം' കഴിഞ്ഞമാസം പ്രത്യേക പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. ചിത്രം: TDL news cutting ..................................... ഉന്നത വിദ്യാഭ്യാസ സന്ദേശ യാത്രക്ക് തുടക്കം ഇടുക്കി: ഐക്യ മലഅരയ മഹാസഭ ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ നടത്തുന്ന ഉന്നത വിദ്യാഭ്യാസ സന്ദേശ യാത്ര ആരംഭിച്ചു. യാത്രയുടെ ആദ്യ കേന്ദ്രങ്ങളായ നാടുകാണി, ഉപ്പുകുന്ന്, പെരിങ്ങാശ്ശേരി, ആൾക്കല്ല് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ഐക്യ മലഅരയ മഹാസഭ സംസ്ഥാന പ്രസിഡൻറ് സി.ആർ. ദിലീപ്കുമാർ, ജനറൽ സെക്രട്ടറി പി.കെ. സജീവ്, ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ.സി.കെ. സ്മിത, ശ്രീശബരീശ കോളജ് പ്രിൻസിപ്പൽ പ്രഫ. വി.ജി. ഹരീഷ്കുമാർ, മലഅരയ എജുക്കേഷനൽ ട്രസ്റ്റ് വൈസ് ചെയർപേഴ്സൻ ഷൈലജ നാരായണൻ, സഭ ജില്ല സെക്രട്ടറി എം.കെ. സജി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. യാത്ര ഡിസംബർ 14ന് മുരിക്കുംവയൽ ശ്രീ ശബരീശ കോളജിൽ സമാപിക്കും. ................................... ചിത്രം TDL sandeshayathra ഐക്യ മലഅരയ മഹാസഭ സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ സന്ദേശയാത്രക്ക് ഇടുക്കിയിൽ തുടക്കമായപ്പോൾ .................................... സായുധസേന പതാക ദിനാചരണം ഇടുക്കി: ജില്ല സൈനിക ക്ഷേമ ഓഫിസിൻെറയും ജില്ല സൈനിക ക്ഷേമ ബോര്‍ഡിൻെറയും ആഭിമുഖ്യത്തില്‍ സായുധസേന പതാക ദിനാചരണം നടത്തി. മേജര്‍ (റിട്ട.) അമ്പിളിയില്‍നിന്ന് പതാക സ്വീകരിച്ച് നഗരസഭ ചെയര്‍മാര്‍ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ല സൈനിക ബോര്‍ഡ് വൈസ് പ്രസിഡൻറ് ശിവരാമന്‍ എം.പി അധ്യക്ഷതവഹിച്ചു. ജില്ല സൈനിക ക്ഷേമ ഓഫിസര്‍ എ. കിഷന്‍, ജില്ല സൈനിക ബോര്‍ഡ് അംഗങ്ങളായ കൃഷ്ണപിള്ള, അഡ്വ. റജി ജോര്‍ജ്, കെ.കെ. വേണു എന്നിവര്‍ സംസാരിച്ചു. ചിത്രം TDL pathakadinam: സായുധസേന പതാക വിതരണം തൊടുപുഴ നഗരസഭ ചെയര്‍മാര്‍ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു ......................... must ചിത്രം: TDL Sachin vijayakumar തമിഴ്നാട് എം.ജി.ആർ സർവകലാശാല നടത്തിയ എം.ഡി ജനറൽ മെഡിസിൻ സ്പെഷാലിറ്റി പരീക്ഷയിൽ ഒന്നാംറാങ്കും ഡോ. ആർ.വി രാംജാസ് ജന്മദിനാചരണത്തിൻെറ ഭാഗമായി സ്വർണ മെഡൽ, പ്രഫ. ഡോ.ജി.ബി. വെസ്റ്റ് എൻഡോവ്മൻെറ് അവാർഡ്, ഇ.എ. ജിയാവുദ്ദീൻ എൻഡോവ്മൻെറ് അവാർഡ്, അപ്പോളോ സ്വർണമെഡൽ എന്നിവയും നേടിയ ഡോ. സചിൻ വിജയകുമാർ. തൊടുപുഴ പീടികപ്പറമ്പിൽ പി.വി. വിജയകുമാറിൻെറയും ഉഷയുടെയും മകനാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story