Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2021 5:29 AM IST Updated On
date_range 9 Dec 2021 5:29 AM ISTഇടുക്കി ഡാമിൽ ജലനിരപ്പുയർന്നു; റോഡുകൾ വെള്ളത്തിൽ
text_fieldsbookmark_border
കട്ടപ്പന: ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് ഉയർന്നതോടെ കാഞ്ചിയാർ-കിഴക്കേമാട്ടുക്കട്ട-വെള്ളിലാംകണ്ടം ചന്ദ്രൻ സിറ്റി റോഡ് വെള്ളത്തിനടിയിലായി. ദുരിതക്കയത്തിലായിരിക്കുകയാണ് വെള്ളിലാംകണ്ടത്തെ വിവിധ മേഖലകൾ. പ്രദേശത്തെ ആളുകളും സ്കൂൾ കുട്ടികൾ അടക്കമുള്ളവരും അരയോളം വെള്ളത്തിൽവേണം റോഡിലൂടെ മറുകരയിൽ എത്താൻ. ഇടുക്കി ജലാശയത്തിൽ ജലനിരപ്പ് 2401.42 അടിയായി ഉയർന്നതോടെയാണ് കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ 15ാം വാർഡിൽ വരുന്ന റോഡ് വെള്ളത്തിനടിയിലായത്. 500 ഓളം കുടുംബങ്ങളാണ് ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇടുക്കി ഡാമിൽ ജലനിരപ്പ് 2400 അടിക്ക് മുകളിൽ എത്തുമ്പോഴെല്ലാം പ്രദേശവാസികൾ ഈ ബുദ്ധിമുട്ട് അനുഭവിച്ചുവരുകയാണ്. റോഡുകളിൽ വെള്ളംകയറി യാത്ര ബുദ്ധിമുട്ടിലായാൽ കിലോമീറ്ററുകൾ ചുറ്റിവേണം പ്രദേശവാസികൾക്ക് പുറംലോകത്ത് എത്താൻ. റോഡ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതുമൂലം ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്. സർക്കാർ തങ്ങളുടെ ദുരവസ്ഥ മനസ്സിലാക്കി ഇത്രയും വേഗം പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫോട്ടോ. റോഡ് വെള്ളത്തിനടിയിലായതിനാൽ നീന്തി അക്കരക്ക് പോകുന്ന യാത്രക്കാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
