Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദേശീയ റോളർ ഹോക്കി:...

ദേശീയ റോളർ ഹോക്കി: ജില്ലക്ക് നേട്ടം

text_fields
bookmark_border
തൊടുപുഴ: ഡിസംബർ 10 മുതൽ 20 വരെ ചണ്ഡിഗഢിൽ നടക്കുന്ന ദേശീയ റോളർ ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ ജില്ലയിൽനിന്ന് ഏഴ് കായികതാരങ്ങൾക്ക് സെലക്​ഷൻ ലഭിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ ക്രിസ്​റ്റഫർ സണ്ണി, ജി. ആകാശ്, അ​ദ്വൈത്​ കൃഷ്ണ, എന്നിവർക്കും രാഹുൽ സജൻ, ടിബിൻ ബേബി, ഐബക്ക് സക്കീർ, ഗോപി കൃഷ്ണ എന്നിവർക്ക് സീനിയർ ടീമിലും സെലക്​ഷൻ ലഭിച്ചു. ജില്ലക്കുണ്ടായ അഭിമാനകരമായ നേട്ടമാണിതെന്ന്​ ജില്ല ഭാരവാഹികളായ ജോയി തോമസ്, എം.ആർ. സാബു, കെ. ശശിധരൻ എന്നിവർ പറഞ്ഞു. ​TDL ROLLER HOCKEY ദേശീയ ചാമ്പ്യൻഷിപ്പിൽ പ​ങ്കെടുക്കുന്ന ജില്ലയിൽനിന്നുള്ള താരങ്ങൾ ................................. വീടുകളില്‍ സൗരതേജസ്: പ്ലാൻറുകൾക്ക് അനെര്‍ട്ടി​ൻെറ പദ്ധതി തൊടുപുഴ: അനെര്‍ട്ട് (ഏജന്‍സി ഫോര്‍ ന്യൂ ആൻഡ്​ റിന്യൂവബിള്‍ എനര്‍ജി റിസര്‍ച്ച് ആന്‍ഡ് ടെക്നോളജി) ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സൗരോർജ പ്ലാൻറുകൾ സ്ഥാപിക്കുന്നതിന് 'സൗരതേജസ്' പ്രേത്യേക പദ്ധതി നടപ്പിലാക്കുന്നു. രണ്ടുകിലോ വാട്ട് മുതല്‍ 10 കിലോവാട്ട് വരെ ശേഷിയുള്ള ശൃംഖല ബന്ധിത സൗരോർജ പ്ലാൻറുകൾക്ക്​ ഇപ്പോള്‍ അപേക്ഷിക്കാം. അനെര്‍ട്ടിൻെറ www.buymysun.com എന്ന വെബ്‌സൈറ്റില്‍ സൗരതേജസ് എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. രണ്ട്​ കിലോ വാട്ട് മുതല്‍ മൂന്ന്​ കിലോ വാട്ട് വരെ ശേഷിയുള്ള പ്ലാൻറുകൾക്ക്​ 40ശതമാനം സബ്‌സിഡിയും മൂന്ന്​ കിലോ വാട്ടിന്​ മുകളില്‍ 10കിലോ വാട്ട് വരെ ശേഷിയുള്ള പ്ലാൻറുകൾക്ക്​ 20ശതമാനം സബ്‌സിഡിയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.anert.gov.in. ഫോണ്‍: 04862 233 252 ................................ ബിഷപ് എന്ത്​ പറയണമെന്ന്​ തീരുമാനിക്കേണ്ടത്​ എം.എം. മണിയല്ല -സി.പി. മാത്യു തൊടുപുഴ: ഇടുക്കി രൂപത ബിഷപ്​ മാർ ജോൺ നെല്ലിക്കുന്നേൽ എന്തുപറയണമെന്ന്​ തീരുമാനിക്കേണ്ടത്​ എം.എം. മണിയോ സി.പി.എമ്മോ അല്ലെന്ന്​ ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു. മുല്ലപ്പെരിയാർ വിഷയത്തിൽ ബിഷപ്​ സംസ്ഥാന സർക്കാറിൻെറ വീഴ്​ചകൾ ചൂണ്ടിക്കാട്ടിയതിനെതിരായ എം.എം. മണിയുടെ പ്രസ്​താവന വൺ, ടു, ത്രീ മോഡൽ വെല്ലുവിളിയാണെന്നും അദ്ദേഹം​ പ്രസ്​താവനയിൽ പറഞ്ഞു. നാടി​ൻെറ ആശങ്കക്കൊപ്പം നിൽക്കാനും അഭിപ്രായം പറയാനും ബിഷപ്പിന്​ എം.എം. മണിയുടെ അനുവാദം ആവശ്യമില്ല. മുല്ലപ്പെരിയാർ ഡാം ജലബോംബാണെന്ന സ്വന്തം അഭിപ്രായം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയി​േട്ട ബിഷപ്പിനെ തിരുത്താൻ മുതിരാവൂ. സമൂഹത്തിലെ പൊതുകാര്യങ്ങളെക്കുറിച്ച്​ ബിഷപ്പുമാർ അഭിപ്രായം പറയരുതെന്ന നിലപാട്​ ആർക്കും ഭൂഷണമല്ല. എം.എം. മണി മന്ത്രിയായിരിക്കെ 30ലധികം ഡാമുകൾ ഒരു ആലോചനയുമില്ലാതെ തുറന്നുവിട്ട്​ ജീവനും സ്വത്തും നഷ്​ടമാക്കിയത്​ കേരളം മറന്നിട്ടില്ലെന്നും സി.പി. മാത്യു പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story