Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 5:34 AM IST Updated On
date_range 7 Dec 2021 5:34 AM ISTമൂന്നാറിലെ കായിക പരിശീലന കേന്ദ്രത്തിെൻറ പോരായ്മ പരിഹരിക്കും -മന്ത്രി വി. അബ്ദുറഹ്മാൻ
text_fieldsbookmark_border
മൂന്നാറിലെ കായിക പരിശീലന കേന്ദ്രത്തിൻെറ പോരായ്മ പരിഹരിക്കും -മന്ത്രി വി. അബ്ദുറഹ്മാൻ മൂന്നാർ: മൂന്നാറിലെ ഹൈ ആൾട്ടിറ്റ്യൂഡ് കായിക പരിശീലന കേന്ദ്രം രാജ്യത്തെ ഒന്നാമതാക്കുമെന്ന് കായികമന്ത്രി വി. അബ്്ദുറഹ്മാൻ. തിങ്കളാഴ്ച പഴയ മൂന്നാറിലെ കായികകേന്ദ്രം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച സൗകര്യങ്ങളുള്ള പരിശീലനകേന്ദ്രത്തിന് നിലവിൽ പല പോരായ്മകളുമുണ്ട്. അവ പരിഹരിച്ച് രാജ്യത്തെ ഏറ്റവും നല്ല കായിക കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, അഡ്വ.എ. രാജാ എം.എൽ.എ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. വിദേശ മത്സരങ്ങളിൽ പങ്കെടുക്കാൻ കേരളത്തിലെ കായിക താരങ്ങളെ പ്രാപ്തരാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് മൂന്നാറിൽ പരിശീലനകേന്ദ്രം ആരംഭിച്ചത്. ഇതിനായി പത്തേക്കറോളം ഭൂമിയിൽ കെട്ടിടം നിർമിച്ചു. എന്നാൽ, തുടർനടപടി ഉണ്ടായില്ല. വിദേശ കാലവസ്ഥയോട് യോജിച്ചുപോകാൻ കായികതാരങ്ങൾക്ക് ഇവിടുത്തെ പരിശീലനം സഹായിക്കും. മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പണിപൂർത്തിയായി വരുന്ന ഹോസ്റ്റൽ മുറികളും മറ്റും നേരിൽ കണ്ടു. ഗ്രൗണ്ടിലും ഏറെസമയം ചെലവഴിച്ചാണ് സംഘം മടങ്ങിയത്. ചിത്രം 1 മന്ത്രി വി. അബ്ദുറഹ്മാൻ പഴയ മൂന്നാറിലെ ഹൈ ആൾട്ടിറ്റ്യൂഡ് കായിക പരിശീലന കേന്ദ്രത്തിൽ. മന്ത്രി റോഷി അഗസ്റ്റിൻ സമീപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
