Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പന...

കട്ടപ്പന അഗ്​നിരക്ഷാനിലയത്തിന്​​ സ്ഥലം കൈമാറി

text_fields
bookmark_border
കട്ടപ്പന അഗ്​നിരക്ഷാനിലയത്തിന്​​ സ്ഥലം കൈമാറി
cancel
കട്ടപ്പന: മൂന്നര പതിറ്റാണ്ടി​ൻെറ കാത്തിരിപ്പിനൊടുവിൽ കട്ടപ്പന അഗ്​നിരക്ഷാനിലയത്തിന്​ കെട്ടിടം നിർമിക്കാൻ നഗരസഭ സ്ഥലം ഔദ്യോഗികമായി കൈമാറി. കട്ടപ്പന നഗരസഭയുടെ ഉടമസ്ഥതയിൽ അമ്പലക്കവലയിലുള്ള 20 സൻെറാണ് അഗ്​നിരക്ഷാസേന കട്ടപ്പന സ്‌റ്റേഷന് സൗജന്യമായി വിട്ടുനൽകിയത്. വർഷങ്ങളായി ഇതിനുള്ള കാത്തിരിപ്പിലായിരുന്നു. കട്ടപ്പന ഗ്രാമപഞ്ചായത്തായിരുന്ന കാലത്താണ് നിലയത്തിന്​ ഓഫിസ് കെട്ടിടം നിർമിക്കാൻ സ്ഥലം നൽകാൻ തീരുമാനിച്ചത്. പിന്നീട് നടപടി വൈകി​. അക്കാലത്തുതന്നെ കെട്ടിടത്തി​ൻെറ പ്ലാനും എസ്​റ്റിമേറ്റും തയാറാക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ നഗരസഭ ഭരണസമിതി പഴയ തീരുമാനത്തിന് അംഗീകാരം നൽകിയതോടെയാണ് സ്വന്തമായി സ്ഥലമെന്ന അഗ്​നിരക്ഷാനിലയത്തി​ൻെറ ആവശ്യത്തിന് വീണ്ടും ചിറകുമുളച്ചത്. രണ്ടുമാസം മുമ്പ്​ നിലയം സന്ദർശിച്ച മന്ത്രി റോഷി അഗസ്​റ്റിൻ അമ്പലക്കവലയിലെ നിർദിഷ്​ട സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കുന്നതിനാവശ്യമായ എല്ലാ സഹായവും വാഗ്​ദാനം ചെയ്തിരുന്നു. നഗരസഭ സ്ഥലം വിട്ടുനൽകിയാൽ ഇടുക്കി പാക്കേജിൽ കട്ടപ്പന അഗ്​നിരക്ഷാനിലയത്തിന്​​ പ്രഥമ പരിഗണന നൽകാമെന്ന ഉറപ്പും ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. അനുമതി ലഭിക്കാൻ നിരന്തരം മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടുന്നുണ്ടെന്നും സ്​റ്റേഷൻ ഓഫിസർ പി.കെ. എൽദോസ് വ്യക്തമാക്കി. ഫോട്ടോ. കട്ടപ്പനയിൽ താൽക്കാലിക വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഗ്​നിരക്ഷാനിലയ വിഭാഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story