Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഭവനപൂർത്തീകരണം...

ഭവനപൂർത്തീകരണം ധനസഹായത്തിന് അപേക്ഷിക്കാം

text_fields
bookmark_border
അടിമാലി: അടിമാലി ​േബ്ലാക്ക് പട്ടികജാതി വികസന ഓഫിസ്​ പരിധിയിലെ കൊന്നത്തടി, പള്ളിവാസൽ പഞ്ചായത്തുകളിലെ പട്ടികജാതി കുടുംബങ്ങളിൽനിന്ന് 2021-22 ലെ ഭവനപൂർത്തീകരണ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പ് ഏജൻസികളിൽനിന്ന്​ ഭവനനിർമാണ ധനസഹായ തുക പൂർണമായി ഏറ്റുവാങ്ങിയിട്ടും നിർമാണം പൂർത്തികരിക്കാതെ അവശേഷിക്കുന്ന ഗുണഭോക്താക്കൾ, സ്വന്തമായി നിർമാണം ആരംഭിച്ചിട്ടും നിർമാണം പൂർത്തിയാക്കാത്തവർ എന്നീ വിഭാഗങ്ങളിൽപെട്ടവരും കുടുംബ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ താഴെയുള്ളവരും ആയിരിക്കണം. പത്തുവർഷത്തിനുള്ളിൽ നിർമിച്ച വീടുകൾക്കാണ് ധനസഹായത്തിന് അർഹത. ലൈഫ് മിഷൻ പദ്ധതി പ്രകാരം അധികധനസഹായം നൽകിയവർക്ക് അർഹതയില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷ​േയാ​െടാപ്പം ജാതി, വരുമാനം, വീടിൻെറ ഉടമസ്ഥാവകാശം, കാലപ്പഴക്ക സർട്ടിഫിക്കറ്റ്, അംഗീകൃത എൻജിനീയറിൽനിന്നുള്ള എസ്​റ്റിമേറ്റ്, റേഷൻ കാർഡ്, ആധാർ, ബാങ്ക് പാസ് ബുക്ക് പകർപ്പ്, ഗവ. അംഗീകൃതഏജൻസികളിൽനിന്ന്​ ഇതേ ആവശ്യത്തിന്​ മുമ്പ്​ ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം എന്നിവ സഹിതം ഡിസംബർ 20ന്​​ മുമ്പായി അപേക്ഷ അടിമാലി ​ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ നൽകണം. ഫോൺ: 8547630074.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story