Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദേവിയാര്‍ വില്ലേജ്​...

ദേവിയാര്‍ വില്ലേജ്​ രൂപവത്കരണം: തടസ്സംനിന്ന് റവന്യൂ വകുപ്പ്

text_fields
bookmark_border
അടിമാലി: മന്നാങ്കണ്ടം വില്ലേജ് വിഭജിച്ച് ദേവിയാര്‍ വില്ലേജ് രൂപവത്കരിക്കുന്നതിന് റവന്യൂ വകുപ്പി​ൻെറ തടസ്സം. ഗ്രൂപ് വില്ലേജുകളില്ലാത്ത ഇടുക്കിയില്‍ മറ്റ് ജില്ലകളില്‍ നടപ്പാക്കിയ ഗ്രൂപ് വില്ലേജുകള്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് നടപ്പാക്കു​േമ്പാൾ ദേവിയാര്‍ വില്ലേജ് തുടങ്ങാമെന്നാണ് റവന്യൂ വകുപ്പി​ൻെറ നിലപാട്. മന്നാങ്കണ്ടം വില്ലേജ് വിഭജിച്ച് ദേവിയാര്‍ വില്ലേജ് രൂപവത്കരിക്കുന്നതിന് അതിര്‍ത്തിയും വിഭജന നടപടികളുമെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കലക്ടറേറ്റിൽ നടപടി പൂര്‍ത്തിയാക്കി അന്തിമവിജ്ഞാപനത്തിന് നല്‍കിയ ശേഷമാണ് റവന്യൂ വകുപ്പ് ഈ നിലപാട് സ്വീകരിച്ചത്. മന്നാങ്കണ്ടം വില്ലേജിന് പുറമെ കട്ടപ്പന, കൊന്നത്തടി വില്ലേജുകളും വിഭജിക്കുന്നതിന് നടപടിയായിരുന്നു. മുന്‍മന്ത്രി എം.എം. മണിയുടെ പ്രത്യേക താൽപര്യവും ഈ വിഷയത്തില്‍ ഉണ്ടായിരുന്നു. ജില്ലയില്‍ കൂടുതല്‍ വിസ്​തൃതമായ വില്ലേജാണ് മന്നാങ്കണ്ടം. ജനസംഖ്യ കൂടുതലുള്ളതും വില്ലേജില്‍ ഫയലുകള്‍ നീങ്ങാന്‍ കാലതാമസമുള്ളതിനാലും വില്ലേജ് വിഭജനമല്ലാതെ പരിഹരിക്കാന്‍ കഴിയാത്ത വിഷയമായി വളര്‍ന്നു. പുതിയ പട്ടയ അപേക്ഷകര്‍ കൂടുതലുള്ള വില്ലേജാണെങ്കിലും ഇവിടെ നാമമാത്ര പട്ടയങ്ങളേ നല്‍കാന്‍ കഴിയുന്നുള്ളൂ. ഇതിനുപുറമെ മലയാറ്റൂര്‍ വനംഡിവിഷനുമായി ബന്ധപ്പെട്ട് നീറുന്ന ഭൂ പ്രശ്‌നങ്ങളും ധാരാളമാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ വേഗത്തില്‍ തീർപ്പാക്കുന്നതിനും ദേവിയാര്‍ വില്ലേജ് വരുന്നതോടെ സാധിക്കും. പത്താംമൈല്‍ ടൗണിനോട് ചേര്‍ന്ന റവന്യൂ കെട്ടിടം ദേവിയാര്‍ വില്ലേജി​ൻെറ ആസ്ഥാനമായി വകുപ്പ് നിർദേശിച്ചിരുന്നു. കാഞ്ഞിരവേലി മുതല്‍ മച്ചിപ്ലാവ് വരെയായിരുന്നു ഈ വില്ലേജി​ൻെറ അതിര്‍ത്തിയായി നിശ്ചയിച്ചിരുന്നത്. ഇതി​ൻെറ അതിരുകളും നിശ്ചയിച്ചിരുന്നു. എന്നാല്‍, മന്ത്രിയോ ജനപ്രതിനിധികളോ അറിയാതെയാണ് റവന്യൂ വകുപ്പ് ഇത്തരത്തില്‍ തീരുമാനത്തിലെത്തിയതെന്നാണ് വിവരം. അടിയന്തരമായി ദേവിയാര്‍ വില്ലേജ് യാഥാർഥ്യമാക്കണമെന്ന ആവശ്യവുമായി ജനങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story