Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 5:36 AM IST Updated On
date_range 6 Dec 2021 5:36 AM ISTമുല്ലപ്പെരിയാർ; എം.പിയുടെ ഉപവാസം സമാപിച്ചു
text_fieldsbookmark_border
* എൽ.ഡി.എഫ് ജനവഞ്ചന ജനം തിരിച്ചറിഞ്ഞു -പി.ജെ. ജോസഫ് ചെറുതോണി: പ്രതിപക്ഷത്തായിരുന്നപ്പോൾ മുല്ലപ്പെരിയാർ ഡാം ജലബോംബാണെന്ന് പറഞ്ഞ സി.പി.എം അധികാരത്തിൽ വന്നപ്പോൾ അപകടഭീഷണിയില്ലെന്ന് പറയുന്നതിലെ കാപട്യവും ജനവഞ്ചനയും ജനം തിരിച്ചറിഞ്ഞുവെന്ന് മുൻ ജലവിഭവ മന്ത്രികൂടിയായ പി.ജെ. ജോസഫ് എം.എൽ.എ. ഡീൻ കുര്യാക്കോസ് എം.പി ചെറുതോണിയിൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിവന്ന 24 മണിക്കൂർ ഉപവാസത്തിൻെറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കി പാർലമൻെറ് മണ്ഡലത്തിലുൾപ്പെടെ 40 ലക്ഷത്തോളം ജീവനുകൾക്ക് വില പറയുന്ന ഭരണാധികാരികൾക്കെതിരെ അവസാന ശ്വാസംവരെ പോരാടുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. കേരള ജനതയുടെ ജീവനെക്കാൾ തമിഴ്നാടിൻെറ സമ്പത്തിലാണ് മുഖ്യമന്ത്രിയുടെ കണ്ണെന്ന് മുൻ കേന്ദ്രമന്ത്രി പി.സി. തോമസ് ആരോപിച്ചു. യു.ഡി.എഫ് ചെയർമാൻ അഡ്വ. എസ്. അശോകൻ അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡൻറ് സി.പി. മാത്യു മുഖ്യപ്രഭാഷണം നടത്തി. അഡ്വ.ഇ.എം. ആഗസ്തി, അഡ്വ. ജോയി തോമസ്, പ്രഫ എം.ജെ. ജേക്കബ്, മാർട്ടിൻ മാണി, എ .പി. ഉസ്മാൻ, ടി.എം. സലിം, എം.ഡി. അർജുനൻ, ജോൺ നെടിയപാല, ഒ.ആർ. ശശി, എൻ.ഐ. ബെന്നി, വർഗീസ് വെട്ടിയാങ്കൽ, എം.കെ. നവാസ്, ഇന്ദു സുധാകരൻ, ആഗസ്തി അഴകത്ത്, ബിജോ മാണി, എം. മോനിച്ചൻ എന്നിവർ സംസാരിച്ചു. ചെറുതോണി ടൗൺ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് മുഹ്സിൻ സഖാഫി, ദേവസം ബോർഡ് മുൻ അംഗം അനിൽ തറനിലം, മർച്ചൻറ് അസോ. ജില്ല സെക്രട്ടറി സണ്ണിപൈമ്പിള്ളി, മലനാട് കർഷക രക്ഷാസമിതി പ്രസിഡൻറ് പ്രഫ. ജോസുകുട്ടി ജെ. ഒഴുകയിൽ എന്നിവരും സാന്നിധ്യമറിയിച്ചു. TDL DEAN KURIAKOSE എം.പി ഡീൻ കുര്യാക്കോസിന് പി.ജെ. ജോസഫ് നാരങ്ങാനീര് നൽകി ഉപവാസസമരം അവസാനിപ്പിക്കുന്നു -------- അൽ-ഹിമായ റെസ്ക്യൂ ടീം രൂപവത്കരിക്കും തൊടുപുഴ: ലജ്നത്തുൽ മുഅല്ലിമീൻ തൊടുപുഴ മേഖല കമ്മിറ്റി നേതൃത്വം നൽകുന്ന അൽ-ഹിമായ റെസ്ക്യൂ ടീമിൻെറ ഉദ്ഘാടനവും ഡി.കെ.എൽ.എം തൊടുപുഴ മേഖല ജനറൽ ബോഡിയും പഠന ക്ലാസും ചൊവ്വാഴ്ച നടക്കും. രാവിലെ ഏഴ് മണി മുതൽ കുടയത്തൂർ നൂറുൽ ഹുദാ മദ്റസ ഹാളിലാണ് പരിപാടി. അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിലും മറ്റിതര ദുതിത മേഖലകളിലും അകപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തിലാണ് സേന രൂപവത്കരിക്കാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. അമ്പത് അംഗങ്ങൾ അടങ്ങുന്നതാണ് സേന. ദക്ഷിണകേരള ജംഇയ്യതുൽ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്യും. ലജ്നത്തുൽ മുഅല്ലിമീൻ മേഖല പ്രസിഡൻറ് സുലൈമാൻ ദാരിമി അധ്യക്ഷതവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story