Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുട്ടം ടാക്​സി...

മുട്ടം ടാക്​സി സ്​റ്റാൻഡ്​ ബസ് സ്​റ്റാൻഡാക്കി ഉയർത്തണമെന്നാവശ്യം

text_fields
bookmark_border
മുട്ടം: മുട്ടം ടാക്​സി സ്​റ്റാൻഡ്​ ബസ് സ്​റ്റാൻഡാക്കി ഉയർത്തണമെന്ന ആവശ്യം ഇതുവരെ യാഥാർഥ്യമായില്ല. മുട്ടം ടൗണിൽ നിരവധി അപകങ്ങളാണ് ഉണ്ടാകുന്നത്. മൂലമറ്റം, പാല, ഈരാറ്റുപേട്ട ഭാഗത്തുനിന്ന്​ വരുന്ന ബസുകൾ ടൗണി​ൻെറ മധ്യഭാഗത്ത് നിർത്തി ആളുകളെ കയറ്റി ഇറക്കുകയാണ്. ഇത് ടൗണിൽ വലിയ ഗതാഗക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകാറുണ്ട്. ബൈപാസ് യാതാർഥ്യമായാൽ മൂലമറ്റം ഭാഗത്തുനിന്ന്​ വരുന്ന ബസുകൾക്ക്​ ടൗണിൽ കയറും മുമ്പ്​ സ്​റ്റാൻഡിൽ പ്രവേശിച്ച് ആളുകളെ കയറ്റി ഇറക്കാം. കൂടാതെ ഈരാറ്റുപേട്ട, പാല ഭാഗത്തുനിന്ന്​ വരുന്ന ബസുകൾക്കും സ്​റ്റാൻഡിൽ പ്രവേശിക്കാം. ടാക്​സി സ്​റ്റാൻഡ്​ ബസ് സ്​റ്റാൻഡ​ായി മാറിയാൽ വ്യാപാര മേഖലക്കും ഉണർവുണ്ടാകും. വർഷങ്ങൾക്ക് മുമ്പ്​ ഇതിനായി പഠനങ്ങൾ നടക്കുകയും എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ മാസ്​റ്റർ പ്ലാൻ തയാറാക്കുകയും ചെയ്​തിരുന്നു​. എന്നാൽ, പിന്നീട് തുടർനടപടി ഉണ്ടായില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story