Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുല്ലപ്പെരിയാർ: ...

മുല്ലപ്പെരിയാർ: ദേശീയ പാത ഉപരോധിച്ച് കർഷകർ

text_fields
bookmark_border
മുല്ലപ്പെരിയാർ:   ദേശീയ പാത ഉപരോധിച്ച് കർഷകർ
cancel
കുമളി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തി​ൻെറ നീക്കം കേന്ദ്രം ഇടപ്പെട്ട് തടയണമെന്നാവശ്യപ്പെട്ട് തമിഴ്​നാട്ടിലെ കർഷകർ ദേശീയപാത ഉപരോധിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ കുമളിയിലേക്ക് മാർച്ച് നടത്താനൊരുങ്ങിയ അഞ്ച്​ ജില്ലകളിലെ കർഷക ഏകോപന സമിതി പ്രവർത്തകരെ അതിർത്തിയിലെ ലോവർ ക്യാമ്പിൽ പൊലീസ്​ തടഞ്ഞതിനെ തുടർന്നാണ് പ്രതിഷേധക്കാർ കൊട്ടാരക്കര - ദിണ്ടുക്കൽ ദേശീയ പാത മണിക്കൂറുകളോളം ഉപരോധിച്ചത്. പ്രതിഷേധ മാർച്ച് ലോവർ ക്യാമ്പിൽ ഉത്തമ പാളയം എ. എസ്. പി.ശ്രേയ ഗുപ്​തയുടെ നേതൃത്വത്തിൽ പൊലീസ്​ സംഘം തടഞ്ഞതോടെ വാഹനറാലിയായി കേരളത്തിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുവദിച്ചില്ല. ഇതിനെ തുടർന്ന് തേനി കലക്ടർ നേരിട്ടെത്തി പരാതി കേൾക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ ദേശീയ പാതയിൽ കുത്തിയിരിക്കുകയായിരുന്നു. തേനി ജില്ല കർഷക സംഘം നേതാക്കളായ എസ്.ആർ. തേവർ, നല്ല സ്വാമി, അൻവർ ബാലശിങ്കം, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടന്നത്. കർഷക സമരത്തെ തുടർന്ന് ഇരു ഭാഗത്തേക്കുമുള്ള ഗതാഗതം മണിക്കൂറുകളോളം ഞായറാഴ്ച തടസ്സപ്പെട്ടു. ........... cap: മുല്ലപ്പെരിയാർ പ്രശ്​നത്തിൽ കേരളത്തിനെതിരെ ലോവർ ക്യാമ്പിൽ കർഷകർ ദേശീയപാത ഉപരോധിക്കുന്നു. .......
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story