Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതിങ്ങി നിറഞ്ഞ് മൂന്നാർ

തിങ്ങി നിറഞ്ഞ് മൂന്നാർ

text_fields
bookmark_border
തിങ്ങി നിറഞ്ഞ് മൂന്നാർ
cancel
വിനോദസഞ്ചാര കേന്ദ്രങ്ങൾ സജീവം മൂന്നാർ: അനുകൂലമായ കാലാവസ്ഥയും അവധിദിവസവും ഒത്തുവന്നതോടെയാണ് തെക്കി​ൻെറ കശ്മീർ കാണാൻ സന്ദർശകരുടെ വൻ തിരക്ക്. ആയിരക്കണക്കിന് സന്ദർശകരാണ് ഞായറാഴ്ച മാത്രം മൂന്നാറിലേക്ക് എത്തിയത്. വരയാടുകളുടെ കേന്ദ്രമായ രാജമല, ബോട്ടിങ്​ കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, കുണ്ടള എക്കോ പോയൻറ്​, ടോപ് സ്​റ്റേഷൻ എന്നിവിടങ്ങളിലായിരുന്നു ഏറ്റവും കൂടുതൽ തിരക്ക്. രാജമലയിൽ മാത്രം രണ്ടായിരം പേരാണ് ടിക്കറ്റെടുത്ത് വരയാടുകളെ കാണാൻ എത്തിയത്. കുറഞ്ഞത് നാലായിരം പേരെങ്കിലും ഇന്നലെ മൂന്നാർ കാണാൻ എത്തിയിട്ടുണ്ട്​. സഞ്ചാരികളെത്തിയ വാഹനങ്ങൾ ക്രമാതീതമായതോടെ മാട്ടുപ്പെട്ടി റോഡിലും ടൗണിലും വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്. മൂന്നാർ പൊലിസി​ൻെറ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് വാഹനയാത്ര സുഗമമായത്. മാട്ടുപ്പെട്ടിയിലും കുണ്ടളയിലും ബോട്ടിങ്ങിന് വൻ തിരക്കായിരുന്നു. ഉച്ചക്ക്​ നേരിയ തോതിൽ മഴ പെയ്തത് ആശങ്ക സൃഷ്​ടിച്ചെങ്കിലും പെട്ടെന്ന് മാനം തെളിഞ്ഞതോടെ ബോട്ടിങ്​ സുഗമമായി. കാന്തല്ലൂർ, വട്ടവട, മറയൂർ മേഖലകളിലും തിരക്ക് വർധിച്ചു. ഡിസംബറിൽ ആരംഭിക്കുന്ന ടൂറിസം സീസൺ ആഘോഷമായി തുടങ്ങിയതി​ൻെറ സന്തോഷത്തിലാണ് മൂന്നാർ നിവാസികൾ. -------- ചിത്രം 1 സഞ്ചാരികളുടെ തിരക്ക്​ അനുഭവപ്പെട്ട രാജമലയുടെ കവാടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story