Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 5:28 AM IST Updated On
date_range 6 Dec 2021 5:28 AM ISTപൊലീസ്-എക്സൈസ് ജാഗ്രതക്കിടയിലും ലഹരിമാഫിയ സജീവം
text_fieldsbookmark_border
ദീര്‍ഘദൂര ബസുകളില്‍ യാത്രക്കാരായി കഞ്ചാവ് കടത്തുന്ന സംഘങ്ങൾ സജീവം അടിമാലി: പൊലീസ്, എക്സൈസ് പരിശോധനകള്‍ക്കിടയിലും ജില്ലയില്‍ ലഹരിമാഫിയ തഴച്ചുവളരുന്നു. മദ്യലോബികള്‍ക്ക് ഉള്‍പ്പെടെ കഞ്ചാവ് എത്തിച്ചുനല്‍കുന്ന സംഘങ്ങളാണ് വിലസുന്നത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കഞ്ചാവും ലഹരിവസ്തുക്കളും വില്‍ക്കുന്നര്‍ ദിവസവും പിടിയിലാകുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കുന്നതിന് കഴിയുന്നില്ല. ബൈക്കുകളിലും കാറുകളിലും സര്‍വിസ് ബസുകളിലും തമിഴ്‌നാട്ടില്‍നിന്നാണ് പ്രധാനമായി ലഹരി ഹൈറേഞ്ചില്‍ എത്തുന്നത്. കഴിഞ്ഞദിവസം മാരക ലഹരിമരുന്നുമായി മൂന്ന് യുവാക്കളെ അടിമാലി എക്‌സൈസ് പിടികൂടിയിരുന്നു. ആഡംബര വാഹനത്തില്‍ എത്തിയ അന്യജില്ലക്കാരായ ഇവര്‍ മേഖലയിലെ ചില റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ദീര്‍ഘദൂര ബസുകളില്‍ യാത്രക്കാരായി കഞ്ചാവ് കടത്തുന്ന സംഘങ്ങളും സജീവമാണ്. ഹൈറേഞ്ചിലെ ചില കള്ളുഷാപ്പുകളില്‍ വീര്യം കൂട്ടാൻ കള്ളില്‍ കഞ്ചാവ് കലര്‍ത്തുന്നത് കെണ്ടത്തിയിരുന്നു. അടുത്തിടെ രണ്ട് സംഭവങ്ങളിലായി 200 ലിറ്ററിലേറെ വാഷും ചാരായവും പിടികൂടിയിരുന്നു. മാങ്കുളത്ത് കുടില്‍ വ്യവസായം പൊലെ ചാരായ വാറ്റ്. കൊന്നത്തടി, മൂന്നാര്‍, പള്ളിവാസല്‍, ബൈസണ്‍വാലി, അടിമാലി, രാജാക്കാട്, വാത്തികുടി പഞ്ചായത്തുകളില്‍ കഞ്ചാവ് വ്യാജചാരായ മാഫികള്‍ സജീവമാണ്. അടിമാലി കേന്ദ്രീകരിച്ച സംഘത്തിന് വന്‍തോതില്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ഹഷീഷും കഞ്ചാവും എത്തിച്ചുനല്‍കാന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story