Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പന സബ് ഡിപ്പോ...

കട്ടപ്പന സബ് ഡിപ്പോ നവീകരണത്തിന് അഞ്ചുകോടി

text_fields
bookmark_border
തൊടുപുഴ: കട്ടപ്പന കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോയിൽ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് മുഖേന അഞ്ചുകോടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്​റ്റിൻ പറഞ്ഞു. 193 ജീവനക്കാരുള്ള സബ് ഡിപ്പോയിലെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടെ സൗകര്യം ഇതോടെ പരിഹരിക്കപ്പെടും. രണ്ട് നിലകളിലായി 18,252 ചതുരശ്രയടിയുടെ കെട്ടിടസമുച്ചയത്തില്‍ ഗാരേജ് ബേ, റാമ്പ്, ടിക്കറ്റ് കൗണ്ടര്‍, എന്‍ക്വയറി കൗണ്ടര്‍, പൊലീസ്​ എയ്ഡ് പോസ്​റ്റ്​, ശുചിമുറികള്‍, അഡ്മിനിസ്ട്രേറ്റിവ് ഓഫിസ്, യാത്രക്കാര്‍ക്കുള്ള വിശ്രമമുറികള്‍, എ.ടി.എം കൗണ്ടര്‍ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും. ഡിപ്പോക്ക്​ അകത്തുതന്നെ അവശ്യ സാധനങ്ങള്‍ ലഭ്യമാകത്തക്കവിധം അഞ്ച് കടമുറികളും നിര്‍മിച്ച് വാടകക്ക്​ നല്‍കും. 2018ലെ പ്രളയത്തില്‍ ഡിപ്പോക്ക്​ പിൻവശം ഇടിഞ്ഞ മണ്‍തിട്ട സംരക്ഷണഭിത്തി നിര്‍മിച്ച് സുരക്ഷ ഉറപ്പാക്കും. പൊതുമാരാമത്ത് വകുപ്പ് മുഖേന സാങ്കേതിക അനുമതിയും ടെൻഡര്‍ നടപടികളും സ്വീകരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു. 2006 ഫെബ്രുവരി 11ന് പ്രവര്‍ത്തനമാരംഭിച്ച സബ്ഡിപ്പോ താൽക്കാലിക സൗകര്യങ്ങളിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. കട്ടപ്പന-ബംഗളൂരു, കട്ടപ്പന-കമ്പം ഉള്‍പ്പെടെ മൂന്ന് അന്തര്‍ സംസ്ഥാന സര്‍വിസുകളടക്കം 40 സര്‍വിസുകളാണ് പ്രതിദിനം നടത്തുന്നത്. ----------------- കരിമണ്ണൂർ സ്കൂളിൽ നന്മഭവനം ഉദ്ഘാടനം നാളെ കരിമണ്ണൂർ: സൻെറ്​ ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളി​ൻെറ നന്മഭവനം പദ്ധതിയിൽ പൂർത്തിയായ വീടി​ൻെറ ഉദ്ഘാടനം ചൊവ്വാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. അടുത്തതായി നിർമിക്കുന്ന രണ്ട് വീടുകളുടെ നിർമാണ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവരുടെ നേതൃത്വത്തിൽ വീട് നിർമിച്ചുനൽകുന്ന സ്നേഹവീട് പദ്ധതിയിലൂടെ 15 വീടുകൾ കൈമാറി. എന്നാൽ, ഹൈസ്കൂൾ വിഭാഗം ഭവനനിർമാണ പദ്ധതി ഏറ്റെടുക്കുന്നത് ആദ്യമായിട്ടാണ്. ​TDL NANMABHAVANAM കരിമണ്ണൂർ സ്കൂളി​ൻെറ നന്മഭവനം പദ്ധതിയിൽ പൂർത്തിയായ വീട്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story